video
play-sharp-fill
കോഴിക്കോട് ദുരൂഹസാഹചര്യത്തില്‍  അയല്‍വാസികളായ യുവാക്കൾ മരിച്ച സംഭവം;  മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

കോഴിക്കോട് ദുരൂഹസാഹചര്യത്തില്‍ അയല്‍വാസികളായ യുവാക്കൾ മരിച്ച സംഭവം; മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

സ്വന്തം ലേഖകൻ

കോഴിക്കോട്: കായക്കൊടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അയല്‍വാസികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഒരാളെ സ്വന്തം വീട്ടില്‍ കഴുത്തറുത്ത നിലയിലും മറ്റൊരാളെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ബാബുവിനെ കഴുത്തറുത്ത് കൊന്ന ശേഷം അയല്‍വാസി തൂങ്ങിമരിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബുവിനെയാണ് ആദ്യം സ്വന്തം വീട്ടില്‍ കഴുത്തറുത്ത നിലയില്‍ മരിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍വാസിയായ രാജീവിനെ കാണാത്തത് അന്വേഷിച്ചപ്പോള്‍ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ക്കിടയില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. അതു കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.

പോലീസ് വിശദമായ ഇന്‍ക്വസ്റ്റ് നടത്തി. പ്രദേശത്തുകാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷമായിരിക്കും പോലീസ് കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുക.