വീട്ടിലെ പട്ടി കുരച്ചു ; വൈക്കത്ത് മത്സ്യവിൽപന തൊഴിലാളിയായ യുവതിയെ ക്രൂരമായി മർദിച്ച് അയൽവാസിയായ പിതാവും മകനും ; യുവതിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് വൈക്കം പോലീസ്

Spread the love

കോട്ടയം: വീട്ടിലെ പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടിൽ കയറി ക്രൂരമായി മർദിച്ച് അയൽവാസിയായ പിതാവും മകനും. വൈക്കം പനമ്പുകാട് മത്സ്യവിൽപന തൊഴിലാളിയായ പ്രജിതയെയാണ് അയൽവാസികൾ വീട്ടിൽ കയറി മർദിച്ചത്.

video
play-sharp-fill

മർദനത്തിൽ യുവതിയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് അയൽവാസിയായ ഹരികൃഷ്ണനും അച്ഛൻ കൈലാസനും മദ്യപിച്ചെത്തി തന്നെ മർദിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.