video
play-sharp-fill

അയല്‍വാസിയെ വെട്ടിക്കൊന്നു ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

അയല്‍വാസിയെ വെട്ടിക്കൊന്നു ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

Spread the love

പത്തനംതിട്ട: അയല്‍വാസിയെ വെട്ടിക്കൊന്ന യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന്. റാന്നി നെല്ലിക്കാമണ്‍ പാറക്കല്‍ തെക്കേ കാലായില്‍ ഷിബി സി. മാത്യു (40) വിനെയാണ് ജഡ്ജി ജി.പി ജയകൃഷ്ണന്‍ ശിക്ഷിച്ച് വിധി പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നെല്ലിക്കാമണ്‍ വെട്ടിമല കണമൂട്ടില്‍ കെ പി മാത്യു (49) വാണ് വെട്ടേറ്റു മരിച്ചത്. റാന്നി പോലീസ് 2019 ഓഗസ്റ്റ് ഒന്നിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

പിഴത്തുക മാത്യുവിന്റെ ഭാര്യ ഷൈനിക്ക് നല്‍കണം. പിഴ അടയ്ക്കാത്തപക്ഷം റവന്യു റിക്കവറിയിലൂടെ ഇടാക്കാണം. രണ്ട് വര്‍ഷം അധിക തടവു കൂടി അനുഭവിക്കുകയും വേണം. 2019 ജൂലൈ 31 ന് രാത്രി 10.30 നാണ് വീടിനു സമീപത്ത് വച്ച്ാണ മാത്യുവിനെ ഷിബി വെട്ടിയത്.

ഇടതുകഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു രക്തം വാര്‍ന്ന് പതിനൊന്നോടെ റാന്നി താലൂക്ക് ആശുപത്രിയില്‍ വച്ച് മാത്യു മരിച്ചു. സംഭവത്തിന് ശേഷം ഷിബി ഒളിവില്‍ പോയി. സംശയം തോന്നിയ പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group