ജീവനക്കാരില്ല; നെഹ്‌റു യുവകേന്ദ്ര ഇടുക്കി ഓഫിസ് പൂട്ടി:7 ജില്ലകളുടെ ചാർജ് ഒരു അക്കൗണ്ടന്റിന്: 6 ജില്ലകളിൽ ഓഫീസർമാരില്ല

Spread the love

തൊടുപുഴ :കേന്ദ്ര യുവജന, കായിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവകേന്ദ്രയുടെ ഇടുക്കി ജില്ലയിലെ ഓഫിസ് ജീവനക്കാരില്ലാത്തതിനാൽ അടച്ചുപൂട്ടി. തൊടുപുഴ ഗാന്ധി സ്ക്വയറിലെ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് ജൂലൈ മുതൽ തുറക്കുന്നില്ല.

കേന്ദ്ര സർക്കാർ ജീവനക്കാരെ നിയമിക്കാത്തതിനാൽ മറ്റു ജില്ലകളിലെ ഓഫിസുകളും പൂട്ടലിന്റെ വക്കിലാണ്. 2019-20ൽ ആണു നെഹ്റു യുവകേന്ദ്രങ്ങളിൽ അവസാനമായി നിയമനം നടന്നത്.

തൃശൂരിലുള്ള അക്കൗണ്ടന്റ്
7 ജില്ലകളുടെ ചാർജ് വഹിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കേരളത്തിൽ 6 ജില്ലകളിൽ യൂത്ത് ഓഫിസർമാരില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കിയിലെ കേന്ദ്രത്തിൽ 2019 വരെ 3 ജീ വനക്കാരുണ്ടായിരുന്നു. ഇതിൽ 2 പേർ വിരമിച്ചു. മൂന്നാമത്തെയാൾ രോഗബാധിതനായി ജൂലൈ
മുവകേന്ദ്രയിൽ മരിച്ചു.

15-29 വയസ്സു വരെയുള്ളവർ ക്കായി സംഘടിപ്പിക്കുന്ന ക്ഷേമ പ്രവർത്തനങ്ങളാണു നെഹ്റു യുവകേന്ദ്ര നടത്തുന്നത്.

നേതൃ ത്വ പരിശീലന സെമിനാറുകൾ, ഹ്രസ്വകാല സ്വയംതൊഴിൽ പദ്ധതികൾ, കോഴ്സുകൾ, കമ്യൂണി റ്റി സഹവാസ ക്യാംപുകൾ, ക്യാംപെയ്നുകൾ, അയൽപക്ക യുവജന പാർലമെന്റ്, യൂത്ത് കൺ വൻഷനുകൾ, സ്പോർട്‌സ് മീറ്റ് എന്നിവയാണു പ്രധാന പരിപാടികൾ.