
ആലപ്പുഴ: 71മത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമടക്കാായല്‍.
ഇന്ന് നടക്കുന്ന മത്സര വള്ളം കളിയില്‍ 21 ചുണ്ടൻ വള്ളങ്ങള്‍ അടക്കം 75 വള്ളങ്ങള്‍ മത്സരിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് വള്ളംകളി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പങ്കെടുക്കും.
ചെറുവള്ളങ്ങളുടെ ഹീറ്റ്സ് രാവിലെ 11 മുതല്‍ നടക്കും. അതേസമയം, വള്ളം കളിയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഒഴിവാക്കാൻ ഇത്തവണ വെർച്വല്‍ ലൈൻ ഫിനിഷിംങും തയ്യാറാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
21 ചുണ്ടന്‍ വള്ളങ്ങളടക്കം 75 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം നടക്കുക. ഹീറ്റ്സില്‍ മുന്നിലെത്തുന്ന വള്ളങ്ങളാണ് ഫൈനലില്‍ പോരിനിറങ്ങുക.
ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 യാനങ്ങള്‍ നീറ്റില്ർ പോരിനിറങ്ങും. ചുണ്ടൻവള്ളങ്ങളുടെ മത്സരം ആറു ഹീറ്റ്സുകളിലായാണ് നടക്കുക. ആദ്യ നാലില്‍ നാലു വള്ളം, അഞ്ചാം ഹീറ്റ്സില്‍ മൂന്നു വള്ളം, ആറാമത്തേതില്‍ രണ്ടു വള്ളം എന്നിങ്ങനെയാണ് മത്സരക്രമം. ഹീറ്റ്സില്‍ മികച്ച സമയത്ത് ഫിനിഷിങ് ലൈന്‍ തൊടുന്ന നാലു വള്ളങ്ങള്‍ ഫൈനലില്‍ മാറ്റുരയ്ക്കും.