
കോട്ടയം: ഓഗസ്റ്റ് 30ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന് 37889000 രൂപയുടെ ബജറ്റ്.
നെഹ്‌റു ട്രോഫിബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാകളക്ടർ അലക്‌സ് വർഗീസിന്റെ
അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ കൂടിയജനറൽ ബോഡി യോഗമാണ് ബജറ്റ് അംഗീകരിച്ചത്.
ഈ വർഷത്തെ പ്രതീക്ഷിത വരവും ചെലവുകളും യോഗത്തിൽ ചർച്ച ചെയ്തു. 3,78,89,000 രൂപയുടെ പ്രതീക്ഷിത വരവ് കാണിക്കുന്ന ബജറ്റിൽ 60,924 രുപ മിച്ചമുൾപ്പടെ 3,78,89,000 രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് യോഗത്തിൽ അവതരിപ്പിച്ചത്.
സംസ്ഥാന സർക്കാരിൽ നിന്നുള്ള ഗ്രാന്റായ ഒരു കോടി രൂപയും ടിക്കറ്റ് വിൽപ്പനയിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു കോടി രൂപയും വരുമാനത്തിൽ ഉൾപ്പെടുന്നു. സ്‌പോൺസർഷിപ്പിലൂടെ 1.15 കോടി രൂപയുടെ വരവും പ്രതീക്ഷിക്കുന്നു. 50 ലക്ഷത്തിന്റെ കേന്ദ്രസർക്കാരിൽ നിന്നുള്ള ഗ്രാന്റും പ്രതീക്ഷിക്കുന്നു.
ബോണസായി 1.35കോടി രൂപ, മെയിന്റനൻ്‌സ് ഗ്രാന്റായി 21. 50 ലക്ഷം രൂപ, ഇൻഫ്രാസ്ട്രക്ച്ചർ കമ്മിറ്റിക്ക് 61. 50 ലക്ഷം രൂപ, കൾച്ചറൽ കമ്മറ്റിക്ക് 10 ലക്ഷം രൂപ, പബ്ലിസിറ്റി കമ്മറ്റിക്ക് 8.94 ലക്ഷം എന്നിങ്ങനെ ചെലവും പ്രതീക്ഷിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻ.ടി.ബി.ആർ.സൊസൈറ്റി സെക്രട്ടറി സമീർ കിഷൻ, എ ഡി എം ആശാ സി എബ്രഹാം, , ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിനു ബേബി, മുൻ എം.എൽ.എമാരായ സി.കെ.സദാശിവൻ, കെ.കെ.ഷാജു,എ.എ.ഷുക്കൂർ, ടെക്‌നിക്കൽ കമ്മറ്റി അംഗം ആർ.കെ.കുറുപ്പ്, ജനറൽ ബോഡി അംഗങ്ങൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഓഗസ്റ്റ് 30ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി
വള്ളംകളിയുടെ ടിക്കറ്റ് നിരക്കുകൾക്ക് ജനറൽ ബോഡി അംഗീകാരം നൽകി.
25000 രൂപ(- നാലു പേർ), 10,000 രൂപ,
3000 രൂപ, 2500 രൂപ, 1500 രൂപ, 500 രൂപ, 300 രൂപ , 200 രൂപ, 100 രൂപ, എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലെ ടിക്കറ്റ് നിരക്ക്.