
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് ഫണ്ട് സമാഹരിക്കാൻ സർക്കാർ ഓഫീസുകള്‍ വഴി പ്രവേശന ടിക്കറ്റുകള്‍ വില്ക്കാൻ ഉത്തരവ്.
ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലെ സർക്കാർ ഓഫീസുകളിലൂടെയാണ് ടിക്കറ്റുകള്‍ വില്‍ക്കുക. വള്ളംകളി നടത്തിപ്പിന് ഫണ്ട് കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് ആലപ്പുഴ സബ് കളക്ടർ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
നിർബന്ധിത പിരിവും അടിച്ചേല്‍പ്പിക്കുന്ന ടിക്കറ്റ് വില്പനയും പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനം. ഓഗസ്റ്റ് 10നാണ് എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group