video
play-sharp-fill

നെഹ്‌റുവിനെ ഒഴിവാക്കി ചരിത്രകൗൺസിലിന്റെ സ്വാതന്ത്ര്യ ആഘോഷ പോസ്റ്റർ ; പകരം സവർക്കറും മാളവ്യയും; പോസ്റ്ററിനെതിരെ കോൺഗ്രസ്; ബിജെപിക്ക് തെരഞ്ഞെടുത്ത സ്മൃതിഭ്രംശമാണെന്ന് ശശി തരൂർ

നെഹ്‌റുവിനെ ഒഴിവാക്കി ചരിത്രകൗൺസിലിന്റെ സ്വാതന്ത്ര്യ ആഘോഷ പോസ്റ്റർ ; പകരം സവർക്കറും മാളവ്യയും; പോസ്റ്ററിനെതിരെ കോൺഗ്രസ്; ബിജെപിക്ക് തെരഞ്ഞെടുത്ത സ്മൃതിഭ്രംശമാണെന്ന് ശശി തരൂർ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കല്‍ റിസർച്ച് (ഐസിഎച്ച്ആർ) പുറത്തിറക്കിയ പോസ്റ്ററിൽ ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കി. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററിൽ നിന്നാണ് നെഹ്‌റുവിനെ ഒഴിവാക്കിയിരിക്കുന്നത്.
മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ബിആർ അംബേദ്കർ, ഡോ. രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭ്ഭായി ബട്ടേൽ, മദൻ മോഹൻ മാളവ്യ എന്നിവർക്കൊപ്പം സവർക്കറും പോസ്റ്ററിൽ ഇടം പിടിച്ചു.

ചരിത്രകൗൺസിലിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പോസ്റ്ററിനെതിരെ കോൺഗ്രസ് രംഗത്തെത്തി. അതേസമയം, നെഹ്‌റുവിന്റെ സംഭാവനകളെ തമസ്‌കരിച്ചിട്ടില്ലെന്ന് ഐസിഎച്ച്ആർ പ്രതികരിച്ചു. ‘ആരുടെയും പങ്ക് (സ്വാതന്ത്ര്യത്തിൽ) കുറച്ചുകാണിച്ചിട്ടില്ല. ഇതുപോലുള്ള നിരവധി പേജുകൾ ഉണ്ടാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിൽ പ്രാധാന്യം കുറച്ചു കാണിച്ചവരെ കൂടി മുൻനിരയിൽ കൊണ്ടുവരേണ്ടതുണ്ട്. സവർക്കർ പത്തു വർഷമാണ് ജയിലിൽ കഴിഞ്ഞത്. എന്നാൽ അതോർക്കപ്പെടുന്നില്ല’- ഐസിഎച്ച്ആർ ഡയറക്ടർ ഓം ജീ ഉപാധ്യായ ടൈംസ് നൗവിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിക്ക് തെരഞ്ഞെടുത്ത സ്മൃതിഭ്രംശമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പ്രതികരിച്ചു. തീരുമാനത്തെ ദാരുണം എന്നാണ് മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വിശേഷിപ്പിച്ചത്.