
നെഹ്റു ട്രോഫി വള്ളംകളി നാളെ. ആശങ്കൾക്കും പരാതികൾക്കും ഇടം നൽകാതെ ഓളപ്പരപ്പിലെ ഒളിമ്പിക്സിന്റെ ആവേശത്തിൽ ആർപ്പുവിളി ആവുകയാണ് ആലപ്പുഴ. സ്റ്റാർട്ടിങ് പോയിന്റിലും ഫിനിഷിംഗിലും നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ടിക്കറ്റ് വില്പന തുടരുകയാണ്.
കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബോട്ടുകളിൽ അനുവദനീയമായതിലും കൂടുതൽ ആളെ കയറ്റാൻ പാടില്ല രാവിലെ 6 മുതൽ ജില്ലാ കോടതി പാലം മുതൽ ഫിനിഷിംഗ് പോയിന്റ് വരെ കനാലിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചിട്ട് ഉണ്ട്.
ഗാലറിയിലേക്ക് പാസ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. ഇതിനായി ഫിനിഷിംഗ് പോയിന്റിലേക്കുള്ള റോഡിൽ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് വീഡിയോ ക്യാമറകൾ ഏർപ്പെടുത്തി. മത്സര സമയത്ത് കായലിൽ ഇറങ്ങിയോ മറ്റും തടസ്സം ഉണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുന്നമട നെഹ്റു പവിലിയന്റെ വടക്കുംഭാഗം മുതൽ ഡോക് ചിറവരെ വരെ നിശ്ചിത ഫീസ് അടയ്ക്കാതെ നിർത്തിയിടുന്ന മോട്ടോർ ബോട്ടുകൾ, കുറവഞ്ചികൾ, മറ്റ് യാനങ്ങൾ എന്നിവയ്ക്കെതിരെയും നടപടി സ്വീകരിക്കും എവിടെ ബോട്ടുകളും മറ്റും നിർത്തിയിടുന്നതിന് ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ നിശ്ചിത ഫീസ് അടച്ച് അനുമതി വാങ്ങണം രാവിലെ ഏട്ടന് ശേഷം അനധികൃതമായി ട്രാക്കിൽ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കും, ഡ്രൈവർമാരുടെ ലൈസൻസ് ചെയ്യും.
സ്‌റ്റാർടിങ് പകൽ 11ന്
പകൽ 11ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. രണ്ടിന് ഉദ്‌ഘാടന സമ്മേളനത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും ശേഷം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ -ൈഫനലും വൈകിട്ട് നാലിനാണ് ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ. വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്‌ക്കുന്നത് 71 വള്ളമാണ്. 21 ചുണ്ടൻ, മൂന്ന് ചുരുളൻ, അഞ്ച് ഇരുട്ടുകുത്തി എ, 18 ഇരുട്ടുകുത്തി ബി, 14 ഇരുട്ടുകുത്തി സി, അഞ്ച് വെപ്പ് എ, മൂന്ന് വെപ്പ് ബി, തെക്കനോടി തറയും തെക്കനോടി കെട്ടും ഒന്നുവീതവും.