വിവാഹാഭ്യർത്ഥന നിഷേധിച്ചതിന്റെ വൈരാഗ്യത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി നീതുവിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ച്‌ ഹൈക്കോടതി

Spread the love

കൊച്ചി:  എഞ്ചിനിയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ച്‌ ഹൈക്കോടതി. വിവാഹാഭ്യർത്ഥന നിഷേധിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.

video
play-sharp-fill

തൃശ്ശൂർ ചിയ്യാരം സ്വദേശിനി നീതുവിനെ കുത്തിയും പെട്രോള്‍ ഒഴിച്ച്‌ തീ വെച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതി വടക്കേക്കാട് സ്വദേശി നിതീഷിന്റെ ശിക്ഷയാണ് കോടതി ശരിവെച്ചത്.

തൃശ്ശൂർ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും അടക്കമുള്ള ശിക്ഷ നിലനില്‍ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെഷൻസ് കോടതി വിധിക്കെതിരെ നിതീഷ് അപ്പീല്‍ നല്‍കിയിരുന്നു. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ അപ്പീല്‍ തളളിയത്.

2019 ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ 21കാരിയായ നീതു താമസിച്ചിരുന്ന വീട്ടിലെ ശൗചാലയത്തില്‍ ഒളിച്ച്‌ കയറിയ പ്രതി, നീതുവിനെ കത്തി കൊണ്ട് കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

നീതു വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഐ.ടി ജീവനക്കാരനായിരുന്ന പ്രതിയാണ് കുറ്റകൃത്യം ചെയ്തതെന്നത് തെളിവുകളില്‍ നിന്നും വ്യക്തമാണെന്നും കോടതി വിലയിരുത്തി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോക്സിക്യൂട്ടർ ഷീബാ തോമസാണ് ഹാജരായത്.