നീറ്റ്-യു.ജി പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പരീക്ഷയെഴുതിയത്   813 പേർ, ഈ മാർക്കുംകൂടി ചേർത്ത് ഔദ്യോഗിക ഫലം പ്രസിദ്ധീകരിക്കും

നീറ്റ്-യു.ജി പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പരീക്ഷയെഴുതിയത് 813 പേർ, ഈ മാർക്കുംകൂടി ചേർത്ത് ഔദ്യോഗിക ഫലം പ്രസിദ്ധീകരിക്കും

ന്യൂഡൽഹി: 2024 നീറ്റ്-യു.ജി പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള ഫലമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചിരിക്കുന്നത്. https://exams.nta.ac.in/NEET/ എന്ന വെബ് സൈറ്റിൽ നിന്ന് ഫലം അറിയാം.

നീറ്റ് പരീക്ഷയിൽ 1563 പേർക്ക് ഗ്രേസ് മാർക്ക് നൽകിയതും 67 പേർക്ക് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുനഃപരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചത്.


ഇതുപ്രകാരം 813 പേർ ജൂൺ 23ന് പുനഃപരീക്ഷ എഴുതി. ഈ പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. ഈ ഫലം കൂടി ഉൾപ്പെടുത്തിയാകും ഔദ്യോഗിക ഫലം വരുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് അഞ്ചിന് നടന്ന നീറ്റ് -യു.ജി പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്.