video
play-sharp-fill

നീറ്റ് പുനഃപരീക്ഷ എഴുതിയത് 813 പേ‍ർ മാത്രം ; പരീക്ഷയിൽ ക്രമക്കേട് നടത്തിയ 63 വിദ്യാർഥികളെ എൻടിഎ ഡീബാർ ചെയ്തു

നീറ്റ് പുനഃപരീക്ഷ എഴുതിയത് 813 പേ‍ർ മാത്രം ; പരീക്ഷയിൽ ക്രമക്കേട് നടത്തിയ 63 വിദ്യാർഥികളെ എൻടിഎ ഡീബാർ ചെയ്തു

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി:നീറ്റ് യുജി പുനപരീക്ഷയിൽ 1,563 പരീക്ഷാർഥികളിൽ ഹാജരായത് 813 പേർ മാത്രമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.

ഛത്തീസ്ഗഢിൽ 602 പേരിൽ 291 പേരും ഹരിയാനയിൽ 494ൽ 287 പേരും മേഘാലയയിൽ 464ൽ 234 പേരും പരീക്ഷയെഴുതി. ഛത്തീസ്ഗഡിൽ രണ്ടുപേരും ഗുജറാത്തിൽ ഒരു വിദ്യാർഥിയും ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടത്തിയ 63 വിദ്യാർഥികളെ എൻടിഎ ഡീബാർ ചെയ്തു. പരീക്ഷ ക്രമക്കേട് അന്വേഷിക്കുന്ന സിബിഐ സംഘത്തിനു നേരെ ബിഹാറിൽ ആക്രമണവുമുണ്ടായി. ആക്രമണത്തിനു നേതൃത്വം നൽകിയ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.