
നീറ്റ് എംഡിഎസ് 2026 (മാസ്റ്റർ ഇൻ ഡെന്റൽ സർജറി) പരീക്ഷ മേയ് രണ്ടിന് നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ അറിയിച്ചു. വിദ്യാർഥികൾക്ക് ഓൺലൈനായി മാർച്ച് 30 വരെ അപേക്ഷിക്കാം. വിജ്ഞാപനം, അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചുവടെ,
യോഗ്യത
അംഗീകൃത ബിഡിഎസ് ബിരുദമുണ്ടായിരിക്കണം. കൂടാതെ സ്റ്റേറ്റ് ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനും വേണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു വർഷത്തെ നിർബന്ധിത റൊട്ടേറ്ററി ഇന്റേൺഷിപ്പ്/ പ്രാക്ടിക്കൽ ട്രെയിനിങ് 2026 മാർച്ച് 31നകം പൂർത്തിയാക്കിയിരിക്കണം.
പരീക്ഷ
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് ഉണ്ടാവുക. 240 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാവും. മൂന്നുമണിക്കൂറാണ് പരീക്ഷ ദൈർഘ്യം. ശരിയുത്തരത്തിന് നാല് മാർക്ക്, തെറ്റുത്തരത്തിന് ഒരു മാർക്ക് കുറയ്ക്കും. അഡ്മിറ്റ് കാർഡ് ഏപ്രിൽ 29ന് ലഭ്യമാകും.
ജനറൽ / ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 50 പെർസന്റൈലും, എസ്.സി, എസ്.ടി, ഒബിസിക്കാർക്ക് 40, ജനറൽ ഭിന്നശേഷിക്കാർക്ക് 45 പേർസന്റൈൽ എന്നിങ്ങനെയാണ് വിജയിക്കാനാവശ്യമായ മാർക്ക്.
പരീക്ഷ കേന്ദ്രങ്ങൾ
കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ നഗരങ്ങളിൽ പരീക്ഷ കേന്ദ്രമുണ്ട്. വിദ്യാർഥികൾക്ക് താൽപര്യമുള്ള സ്ഥലങ്ങൾ അപേക്ഷ സമയത്ത് തന്നെ തിരഞ്ഞെടുക്കാം. Kerala news
റിസൽട്ട്
ജൂൺ രണ്ടിന് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തും. മെറിറ്റടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഉയർന്ന റാങ്ക് നേടിയവർക്ക് അഖിലേന്ത്യ തലത്തിൽ 50 ശതമാനം ക്വാട്ട എംഡിഎസ് സീറ്റുകളിലേക്കുള്ള കൗൺസിലിങ്ങിൽ പങ്കെടുക്കാൻ അർഹതയുണ്ടാിരിക്കും.
അതത് സംസ്ഥാനങ്ങളിലെ ഡെന്റൽ കോളജുകളിലെ എംഡിഎസ് സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കും നീറ്റ് എംഡിഎസ് റാങ്കടിസ്ഥാനത്തിൽ പ്രവേശന പരീക്ഷ കമ്മീഷണർ അപേക്ഷകൾ സ്വീകരിച്ച് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നുമായിരിക്കും പ്രവേശനം. ഇതുസംബന്ധിച്ച വിജ്ഞാപനം പിന്നീടെത്തും.



