
ഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശത്തിനായുളള നീറ്റ് യുജി പരീക്ഷ ഇന്ന് നടക്കും.
ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് മണി വരെയാണ് പരീക്ഷ.
ഇന്ത്യയിലെ 500 നഗരങ്ങളിലെ 5,435 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നതിന് 22.7 ലക്ഷം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്നലെ പരീക്ഷാ കേന്ദ്രങ്ങളില്‍ മോക്ക് ഡ്രില്ലുകള്‍ നടത്തിയിരുന്നു. സർക്കാർ, എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കൂടുതലും പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വർഷം നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമക്കേടുകള്‍ നടന്നാല്‍ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ നീറ്റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടന്നുവരികയാണ്. ക്രമക്കേട് കണ്ടെത്തിയതോടെ 250 എംബിബിഎസ് വിദ്യാർത്ഥികള്‍ക്കെതിരെയാണ് നടപടിയെടുത്തത്. കഴിഞ്ഞ വർഷം പ്രവേശനം നേടിയ 14 വിദ്യാർത്ഥികളുടെ പ്രവേശനവും റദ്ദാക്കിയിരുന്നു.