പരീക്ഷയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള തമിഴ്‌നാടിന്‍റെ ബില്ല് തള്ളി രാഷ്ട്രപതി; ജനതയുടെ താല്‍പര്യങ്ങളെ അവഗണിക്കുന്നുവെന്ന് സ്റ്റാലിന്‍

Spread the love

ചെന്നൈ: മെഡിക്കൽ പ്രവേശനത്തിനുള്ള രാജ്യ വ്യാപക പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) തമിഴ്‌നാട്ടില്‍ നിര്‍ത്തലാക്കുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയില്ല..

video
play-sharp-fill

2021,2022 വര്‍ഷങ്ങളില്‍ തമിഴ്‌നാട് നിയമസഭ രണ്ടു തവണ പാസാക്കിയ ബില്ല്, പിന്നീട് കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലായിരുന്നു. ഇപ്പോള്‍ ആ ബില്ലിനെ രാഷ്ട്രപതി ദ്രൗപതി മുർമു നിഷേധിച്ചു എന്ന വാര്‍ത്ത വന്നതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അറിയിച്ചു. രാഷ്ട്രപതിയുടെ ഈ തീരുമാനം ഫെഡറലിസത്തിന്റെ ഇരുണ്ട അദ്ധ്യായമാണെന്നും, കേന്ദ്രം പൂര്‍ണ്ണമായും തമിഴ് ജനതയുടെ താല്‍പര്യങ്ങളെ അവഗണിക്കുകയാണെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 9ന് സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുമെന്നും, നീറ്റ് നിര്‍ത്താനുള്ള പോരാട്ടങ്ങള്‍ സംസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക