വീണ്ടും നീർനായ ആക്രമണം: കുമരകത്ത് 12 വയസുകാരനെ നീർനായ കടിച്ചു കുടഞ്ഞു: ബാലൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ; തോട്ടിൽ കുളിക്കുന്നതിനിടയിലാണ് നീർനായ കടിച്ചത്.

Spread the love

കുമരകം:വീണ്ടും തീർനായ ആക്രമണം. ഇന്നലെ കുമരകത്ത് 12 വയസുള്ള ബാലനെയാണ് നീർനായ ആക്രമണം.
കുമരകത്ത് ജെട്ടി തോട്ടിൽ കുട്ടുകാർക്കൊപ്പം കുളിച്ചു കൊണ്ടിരുന്ന 12 കാരനെയാണ് നീർനായ മുറിവേൽപ്പിച്ചത്.

കുമരകം മൂന്നാം വാർഡിൽ മാളേക്കൽ തമ്പിയുടെ മകൻ ദേവനാരായണ (12) നാണ് കടിയേറ്റത്. കുമരകം എസ് കെ എം ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ദേവനാരായണൻ. ഇന്നലെ വൈകുന്നേരം അഞ്ചിന് ജെട്ടി പാലത്തിനും സെന്റ് പീറ്റേഴ്സ് എൽ പി സ്കൂളിനും ഇടയിലുള്ള കുളിക്കടവിൽ വെച്ചായിരുന്നു സംഭവം.

ഉടൻ തന്നെ കൂട്ടുകാർ ദേവനാരായണനെ കുമരകം സാമുഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവാർപ്പ്, അയ്മനം, ചെങ്ങളം, താഴത്തങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലും നീർനായയുടെ ആക്രമണമുണ്ടായിട്ടുണ്ട്.
താഴത്തങ്ങാടിയിൽ നിർനായ കടിച്ച് പരിക്കേറ്റയാൾ മരണപ്പെട്ട സംഭവം ഉണ്ടായിട്ട് അധികം നാളായില്ല.

തെരുവുനായകളെ പിടിച്ചു ഷെൽട്ടറുകളിൽ സംരക്ഷിക്കാം. നീർ നായകളുടെ ശല്യം ഒഴിവാക്കാൻ എന്ത് നടപടി സ്വീകരിക്കും എന്ന് കണ്ടറിയണം.

വെള്ളത്തിലിറങ്ങിയാൽ നീർനായ കടിക്കും. വഴി നടന്നാൽ തെരുവുനായയും. ഭയംകാരണം പുറത്തിറങ്ങാനാകാതെ നാട്ടുകാർ ദുരിതത്തിലായിരിക്കുകയാണ്