
ഇത് ചരിത്ര നിമിഷം…! നീരജ് ചോപ്ര ലോകചാമ്പ്യന്‍; ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം
സ്വന്തം ലേഖിക
ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രം കുറിച്ച് നീരജ് ചോപ്ര.
ബുഡാപെസ്റ്റില്‍ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ അവസാന ദിവസമായ ഇന്നലെ പുരുഷ ജാവലിൻ ത്രോയില്‍ 88.17 മീറ്റര്‍ എറിഞ്ഞാണ് ടോക്യോ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവായ നീരജ് ലോക ചാമ്പ്യൻഷിപ്പിലും പൊന്നണിഞ്ഞത്. യൂജിനില്‍ നടന്ന കഴിഞ്ഞ ലോക ചാമ്ബ്യൻഷിപ്പില്‍ നീരജ് ചോപ്ര വെള്ളി മെഡല്‍ നേടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ലോക ചാമ്ബ്യൻഷിപ്പുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്. അഞ്ജു ബോബി ജോര്‍ജാണ് ആദ്യമായി ലോക ചാമ്ബ്യൻഷിപ്പില്‍ മെഡല്‍ നേടിയ ഇന്ത്യൻ താരം. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ പരുള്‍ ചൗധരി 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ആദ്യ ശ്രമത്തില്‍ ഫൗള്‍ ത്രോയിലൂടെയാണ് നീരജ് തുടങ്ങിയത്. ആദ്യമായി ലോക ചാമ്ബ്യൻഷിപ്പ് ഫൈനലിനെത്തിയ കിഷോര്‍ ജെന ആദ്യ ശ്രമത്തില്‍ 75.70 മീറ്ററാണ് കണ്ടെത്തിയത്. ഡി.പി മനു 78.44 മീറ്റര്‍ എറിഞ്ഞു. എന്നാല്‍ രണ്ടാംശ്രമത്തില്‍ നീരജ് തന്റെ വീര്യം പുറത്തെടുത്തു.
ഇത്തവണ ജാവലിൻ പറന്നത് 88.17 മീറ്റര്‍ ദൂരത്തേക്കാണ്.ഇതോടെ നീരജ് ഒന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. 86.32 മീറ്ററാണ് നീരജ് മൂന്നാം ശ്രമത്തില്‍ എറിഞ്ഞത്. 87.82 മീറ്റര്‍ ഏറിഞ്ഞ് പാകിസ്ഥാന്റെ അര്‍ഷദ് നദീം രണ്ടാം സ്ഥാനത്തേക്ക് എത്തി. മനു 83.72 മീറ്റര്‍ എറിഞ്ഞപ്പോള്‍ കിഷോറിന്റെ മൂന്നാം ത്രോ ഫൗളായി.
നാലാം റൗണ്ടില്‍ നീരജിന് പക്ഷേ 84.64 മീറ്റര്‍ എറിയാനേ കഴിഞ്ഞുള്ളൂ. അഞ്ചാം റൗണ്ടില്‍ കിഷോര്‍ ജെന 84.77 മീറ്റര്‍ എറിഞ്ഞ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അഞ്ചാം റൗണ്ടില്‍ അര്‍ഷാദിന് നീരജിനെ മറികടക്കാൻ കഴിയാതിരുന്നതോടെ നീരജ് സ്വര്‍ണമുറപ്പിച്ചു. അവസാന റൗണ്ടില്‍ 85 മീറ്ററില്‍ താഴെയെറിഞ്ഞ നീരജ് തന്റെ രണ്ടാം ശ്രമത്തിലെ 88.17 മീറ്റര്‍ എന്ന മികച്ച ദൂരത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമായി ലോക അത്‌ലറ്റിക്സ് ചാമ്ബ്യൻഷിപ്പിലെ സ്വര്‍ണവും നേടി.