
ഡല്‍ഹി: വടക്കൻ ഡല്‍ഹിയിലെ നരേലയിലുള്ള ഒരു സ്വകാര്യ സ്വിമ്മിംഗ് പൂളില്‍ നീന്തല്‍ പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി.
9, 12 വയസ്സുള്ള പെണ്‍കുട്ടികള്‍ ഓഗസ്റ്റ് അഞ്ചിനാണ് പീഡനത്തിനിരയായത്. പീഡനവിവരം ഇരകളായ കുട്ടികള്‍ മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് ഇരുവീട്ടുകാരും ചേർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തിന്റെ വിശദാംശങ്ങള്‍
പരാതികള്‍ സ്ഥിരീകരിക്കുന്നതിനായി പോലീസ് രണ്ട് പെണ്‍കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നീന്തല്‍ക്കുളത്തിലെ പരിശീലനത്തിനിടെ പ്രതികളിലൊരാളായ അനില്‍ കുമാർ ഇരുവരെയും ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മൊഴി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന്, അനില്‍ കുമാറിന്റെ സുഹൃത്തായ മുനില്‍ കുമാറും ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കി.
പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. കൂട്ടബലാത്സംഗം, അന്യായ തടങ്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.