നീണ്ടൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് നടത്തി; മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസ് സഹകരണം -തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

നീണ്ടൂർ എസ്. എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ സി. മഹേഷും ഗ്രാമപഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ സെക്രട്ടറി കെ. സുരേഷ്‌കുമാറും അവതരിപ്പിച്ചു.

വികസന രേഖ,സ്ത്രീപദവി പഠന റിപ്പോർട്ട് ജല ബജറ്റ് എന്നിവ മന്ത്രി വി.എൻ. വാസവൻ പ്രകാശനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആര്യാ രാജൻ,
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ഹൈമി ബോബി,ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് കോട്ടൂർ,നീണ്ടൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.കെ. ശശി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.ഡി. ബാബു,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി ഷാജി, ഷൈനു ഓമനക്കുട്ടൻ, ലൂയി മേടയിൽ, മായാ ബൈജു,അസിസ്റ്റന്റ് സെക്രട്ടറി കെ. ജയകുമാർ,ആസൂത്രണസമിതി അംഗം പി.സി. സുകുമാരൻ എന്നിവർ പങ്കെടുത്തു.