കോട്ടയം നീണ്ടൂരിൽ കുടുംബാംഗങ്ങളോടെപ്പം വിനോദസഞ്ചാരത്തിനെത്തിയ ഏഴ് വയസ്സുകാരൻ മീൻകുളത്തിൽ വീണു മരിച്ചു

Spread the love

നീണ്ടൂർ: കുടുംബാംഗങ്ങളോടെപ്പം വിനോദസഞ്ചാരത്തിനെത്തിയ 7 വയസ്സുകാരൻ മീൻകുളത്തിൽ വീണു മരിച്ചു.

video
play-sharp-fill

കണ്ണൂർ ഇരിട്ടിക്കടുത്ത് പായം പഞ്ചായത്തിലെ കുന്നോത്ത് കേളൻപീടിക പാലക്കാട്ട് കിള്ളിയാത്ത് സിജോയുടെ മകൻ ഐഡൻ ജൂഡ് ജോർജ് ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 6നു നീണ്ടൂർ ജെഎസ് (ചെമ്മാച്ചേൽ) ഫാമിലായിരുന്നു സംഭവം. കുടുംബസമേതം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു 7 അംഗസംഘം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം ബോട്ട് മാർഗമാണ് ഇന്നലെ ഉച്ചയോടെ ഇവർ കോട്ടയം കോടിമതയിൽ എത്തിയത്. തുടർന്നാണ് നീണ്ടൂരിലെ ഫാം സന്ദർശിച്ചത്.

ഫാമിലെ സന്ദർ‍ശനത്തിനു ശേഷം തിരികെപ്പോകാൻ തുടങ്ങുമ്പോഴാണ് കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീണത്. ഉടൻ തന്നെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അമ്മ: ഷെറിൻ (ന്യൂസീലൻഡ്). സഹോദരങ്ങൾ: അഡ്രിയേൽ, ഐയ്സാ.