നീണ്ടൂരിൽ ആൾത്താമസമില്ലാത്ത വീടിന് തീപിടിച്ചു; നാട്ടുകാരുടെ അവസരോചിത ഇടപെടലിൽ വൻ അപകടം ഒഴിവായി; തീപിടിത്തത്തിൻ്റെ കാരണം അവ്യക്തം

Spread the love

നീണ്ടൂർ: ആൾത്താമസമില്ലാത്ത വീടിനു തീപിടിച്ചു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നു വൻ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം.

video
play-sharp-fill

നീണ്ടൂർ 14-ാം വാർഡിൽ തൊട്ടിയിൽ സുകുമാരന്റെ വീടിനാണു തീപിടിച്ചത്. പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം വാർഡംഗം അരുൺ ബാബുവിനെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാർ പ്ലാത്താനത്തിനെയും അറിയിച്ചത്.
ഇരുവരുടെയും നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയും തീ സമീപത്തുള്ള വീടുകളിലേക്ക് പടരുന്നത് തടയുകയും ചെയ്തു.

അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി തീ പൂർണമായും അണയ്ക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group