നീണ്ടൂർ ഫാം ഉടമ ജോയ് ചെമ്മാച്ചേൽ നിര്യാതനായി

നീണ്ടൂർ ഫാം ഉടമ ജോയ് ചെമ്മാച്ചേൽ നിര്യാതനായി

കോട്ടയം: നീണ്ടൂര്‍ ജെ-യെസ് ഫാം ഡയറക്ടർ ജോയ് ചെമ്മാച്ചേല്‍ (55) ചിക്കാഗോയില്‍ നിര്യാതനായി . ഭാര്യ കിടങ്ങൂര്‍ തെക്കനാട്ട്
കുടുംബാംഗം ഷൈല, മക്കള്‍ ലൂക്സ്, ജിയോ, അല്ലി, മെറി. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ്, കെസിഎസ് പ്രസിഡന്‍റ്, കെസിസിഎന്‍എ വൈസ് പ്രസിഡന്‍റ്, റോമില്‍ നടന്ന ക്നാനായ ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, സെന്‍റ് മേരീസ് പള്ളികളുടെ ട്രസ്റ്റി എന്നിങ്ങനെ വിവിധ സാമൂഹികസാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോയി സിനിമ പ്രോഡ്യൂസർ, നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചിടുണ്ട്. അമ്മ സംഘടനയിൽ നിലവിൽ അംഗമാണ്. സംസ്കാരം15ന് രാവിലെ 9.30നു ചിക്കാഗോ സെൻമേരിസ് ചർച്ചിൽ നടക്കും. സംസ്കാര ചടങ്ങുകളുടെ തൽസമയ സംപ്രേഷണം15നു വൈകിട്ട് 8നു നീണ്ടൂർ രാജമകൾ ഓഡിറ്റോറിയത്തിൽ നടക്കും.
ചെമ്മാച്ചെൽ പരേതനായ ലൂക്കോസ്, അല്ലി ദമ്പതികളുടെ മകനാണ്.
ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5.30നായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.