play-sharp-fill
നീലൂരില്‍ റോഡ് പുനർനിർമ്മാണത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ കരിങ്കല്ല് കടത്തി; മുൻ പഞ്ചായത്ത് പ്രസിഡന്റിന് ഉള്‍പ്പെടെ അഞ്ചരലക്ഷം പിഴ

നീലൂരില്‍ റോഡ് പുനർനിർമ്മാണത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ കരിങ്കല്ല് കടത്തി; മുൻ പഞ്ചായത്ത് പ്രസിഡന്റിന് ഉള്‍പ്പെടെ അഞ്ചരലക്ഷം പിഴ

പാലാ: കടനാട് ഗ്രാമപഞ്ചായത്തിലെ നീലൂരില്‍ റോഡ് പുനർനിർമ്മാണത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ കല്ലും, മണ്ണും കടത്തിയ സംഭവത്തില്‍ മുൻപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഏഴുപേരില്‍ നിന്നായി അഞ്ചരലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കും.

ഇത് സംബന്ധിച്ച്‌ ജിയോളജി വകുപ്പ് നോട്ടീസയച്ചു. മുൻ പ്രസിഡന്റും നിലവിലെ മെമ്പറുമായ ഇടതുമുന്നണി പ്രതിനിധി ജയ്‌സണ്‍ പുത്തൻകണ്ടം, മുൻ മെമ്പർമാരായ തൂമ്പമറ്റത്തില്‍ സാലിജോസഫ്, പൂവത്തുങ്കല്‍ ട്രീസമ്മ, കല്ലും മണ്ണും കടത്താൻ കൂട്ടുനിന്ന ആണ്ടൂർ ചെറിയോടിമറ്റത്തില്‍ ദീപുരാജ്, വാളികുളം മനു മാത്യു, മറ്റത്തിപ്പാറ തീക്കുഴിവേലില്‍ ടെൻസണ്‍, മറ്റത്തിപ്പാറ ഇളമ്പാശ്ശേരിജോസ് എന്നിവരാണ് തുക അടയ്ക്കേണ്ടത്.


പഞ്ചായത്തിന്റെ അനുമതിയില്ലാതെ നീലൂർ പൊട്ടൻപ്ലാക്കല്‍ ഞള്ളിക്കുന്ന്‌ റോഡ് നിർമ്മാണത്തിന്റെ മറവിലായിരുന്നു കൊള്ള. 2621 ക്യുബിക് മീറ്റർ കരിങ്കല്ലും 374.4 ക്യുബിക് മീറ്റർ മണ്ണും കടത്തിയെന്നാണ് കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group