video
play-sharp-fill

ഭർത്താവുമായി പിരിഞ്ഞതോടെ ജീവിക്കാൻ പാത്രവും പുളിയും തേയിലയും വിൽക്കുന്നതിനോടൊപ്പം  ബ്രോക്കർ പണിയും ചെയ്തു; ഇത് നീലുവിന്റെ ജീവിതയാത്ര

ഭർത്താവുമായി പിരിഞ്ഞതോടെ ജീവിക്കാൻ പാത്രവും പുളിയും തേയിലയും വിൽക്കുന്നതിനോടൊപ്പം ബ്രോക്കർ പണിയും ചെയ്തു; ഇത് നീലുവിന്റെ ജീവിതയാത്ര

Spread the love

സ്വന്തം ലേഖകൻ

ഫ്ളവേഴ്സിലെ ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ നടിയാണ് നിഷ ഷാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും മുഖം കാണിച്ചിട്ടുള്ള നിഷ പ്രശസ്തയായത് ഉപ്പും മുളകിലൂടെയുമാണ്. ഇടയ്ക്ക് വിവാദങ്ങളെത്തിയെങ്കിലും ഉപ്പും മുളകിലും സജീവമായ താരത്തിന്റെ ജീവിത്തിൽ കടന്നുവന്ന കല്ലുംമുള്ളും വഴികളെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.

ശ്യാമപ്രസാദിന്റെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ ഷാരംഗ് അഭിനയലോകത്തേക്ക് എത്തുന്നത്. പത്താം ക്ലാസു കഴിഞ്ഞ് അധികം വൈകാതെ തന്നെ നിഷ തന്റെ മുറചെറുക്കനും അപ്പച്ചിയുടെ മകനുമായ യുവാവിനെ വിവാഹം ചെയ്തു. മികച്ച നർത്തകിയായിരുന്നെങ്കിലും നല്ല വിവാഹജീവിതം നയിക്കണമെന്ന ആഗ്രഹത്താൽ അഭിനയവും നൃത്തവുമെല്ലാം മാറ്റിവച്ചാണ് നിഷ ജീവിച്ചത്. എന്നാൽ വിചാരിച്ച പോലെ കുടുംബജീവിതം സുഖകരമല്ലാത്തതിലാൽ അവർക്ക് പിരിയേണ്ടിവന്നു. വേർപിരിഞ്ഞ ഭർത്താവിനെക്കുറിച്ച് പറഞ്ഞ് അത് വാർത്തകളായി അദ്ദേഹം വേദനിക്കണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നാണ് നിഷ പറയുന്നത്. അവസരങ്ങളും പണവും എല്ലാം തേടിയെത്തുമ്പോഴും നിറഞ്ഞ കണ്ണുകളോടെ മാത്രമേ എനിക്ക് സ്‌ക്രീനിൽ പുഞ്ചിരിക്കാൻ കഴിയാറുള്ളു. അതെന്റെ സ്വകാര്യ ദുഖമാണെന്നും താരം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് രണ്ടു പെൺമക്കളെ വളർത്താനായി പല ജോലികളും നിഷ ചെയ്തു. ആദ്യകാലങ്ങളിൽ സീരിയലുകളിൽ നിന്ന് ധാരാളം അവസരങ്ങൾ കിട്ടിയെങ്കിലും പലതും മക്കൾക്ക് വേണ്ടി താരം ഉപേക്ഷിക്കുകയായിരുന്നു. മക്കൾ മുതിർന്നതോടെയാണ് നിഷ അഭിനയരംഗത്ത് വീണ്ടും സജീവമായത്. ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞ കുടുംബമായതിനാൽ സെറ്റിൽ അത് തനിക്കേറെ ഉപകാരപെടുന്നുണ്ടെന്നാണ് താരം പറയുന്നത്. ഭർത്താവിനെ പിരിഞ്ഞ് മക്കൾക്കൊപ്പം ജീവിക്കുമ്‌ബോൾ കടുത്ത ദാരിദ്രത്തിലൂടെയാണ് നിഷ കടന്നുപോയത്. പ്രമുഖ ബ്രാൻഡിന്റെ കുക്കറിവെയർ വിതരണം നടത്തിക്കിട്ടിയ വരുമാനം കൊണ്ടാണ് കുറേക്കാലം നിഷയും കുട്ടികളും ജീവിച്ചത്. പാത്രങ്ങൾ വിൽക്കുന്നതിനൊപ്പം അടിമാലിയിൽ നിന്ന് സഹോദരൻ എത്തിച്ചു തരുന്ന കുടംപുളിയും തേയിലയുമെല്ലാം വിറ്റ് നിഷ ഉപജീവനം കണ്ടെത്തി. കടകളിൽ നേരിട്ടു കൊണ്ടുപോയി കൊടുത്ത് കിട്ടുന്ന ചെറിയ ലാഭം കൂട്ടി വച്ചാണ് നിഷ കുടുംബം നടത്തിയതും മക്കളെ പഠിപ്പിച്ചതും. ഇതൊടൊപ്പം തന്നെ കൊച്ചിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറായി ജോലി ചെയ്തു. വീട്ടിൽ നിന്ന് വലിയ പ്രോൽസാഹനമില്ലായിരുന്നിട്ടും ജീവിതത്തിലെ പല സാഹചര്യങ്ങളിലും ഉത്തരവാദിത്തങ്ങളും ചുമതലകളും ഏറ്റെടുക്കേണ്ടി വന്നതും അഭിനയത്തിലേക്ക് തിരിച്ചുവരാൻ ഒരു കാരണമായി. ജീവിക്കാൻ ബുദ്ധിമുട്ടിയിരുന്ന കാലത്ത് കുട്ടികളെ പഠിപ്പിക്കാനും ജീവിക്കാനുമെല്ലാം കഷ്ടപ്പെടേണ്ടിവന്നു. ഇപ്പോഴും തന്റെ കാറെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ അതിൽ കുടംപുളിയും തേയിലയും കാണുമെന്നും. നാളെ ‘ഉപ്പും മുളകും’ ഇല്ലെങ്കിലും ജീവിതത്തിൽ ഉപ്പും മുളകും മുടങ്ങരുതല്ലോ എന്നും നിഷ തന്റെടത്തോടെ പറയുന്നു.

അടുക്കളപ്പുറം’ എന്ന ടെലിവിഷൻ സീരിയലിലൂടെയായിരുന്നു നിഷ അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അത് സ്പോട്ട് ഡബ്ബിങ് ആയിരുന്നു. ഒന്നരവർഷത്തോളം നീണ്ടുനിന്നു. അത് കഴിഞ്ഞപ്പോൾ എന്റെ ആത്മവിശ്വാസം വർധിച്ചെന്നും അതിനു കിട്ടിയ ജനപ്രീതി കരിയറിന് ഗുണം ചെയ്തെന്നും നിഷ പറയുന്നു. പിന്നീട് കാഴ്ച, ഫൽഷ്, യെസ് യുവർ ഓണർ, പോത്തൻബാവ, മൈ ബോസ് തുടങ്ങി നല്ല കുറെ സിനിമകളിൽ അഭിനയിച്ചു. ഉപ്പും മുളകിലെ നീലുവായി എത്തിയതോടെ പിന്നെ നിഷയ്ക്ക് തിരിഞ്ഞു നോക്കേണ്ടിയും വന്നില്ല. സ്വന്തമായി വീടെന്നും വണ്ടിയെന്നുമുള്ള ആഗ്രഹങ്ങളെല്ലാം നടന്നു. ഒരു മകളെ നല്ല രീതിയിൽ വിവാഹം കഴിപ്പിക്കാനും നിഷയ്ക്ക് സാധിച്ചു.

രേവതിയും രേവിതയും ആണ് നിഷയുടെ മക്കൾ. ഇതിൽ മൂത്തമകളുടെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുമുണ്ട്. മക്കൾ രണ്ടു പേരെ ഉള്ളുവെങ്കിലും ഉപ്പും മുളകിലെ നാലു മക്കൾ ഉൾപെടെ ആറു പേർ ഉണ്ടെന്നാണ് നിഷ പറയുന്നത്. വളരെ രസകരമാണ് ഉപ്പും മുളകും സെറ്റുമെന്നും തന്നെ അമ്മയെന്ന് തന്നെയാണ് ഉപ്പും മുളകിലെ കുട്ടികൾ വിളിക്കുന്നതെന്നും നീലു പറയുന്നു. ജീവിതത്തിൽ ലഭിച്ച എല്ലാത്തിലും നിഷ നന്ദി പറയുന്നത് ഗുരുവായൂരപ്പനോടാണ്. വലിയ കൃഷ്ണഭക്തയാണ് നിഷ. ഗുരുവായൂരിൽ നിന്നും ഒരു കൃഷ്ണവിഗ്രഹം വാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നതോടെയാണ് തന്റെ നല്ല കാലം തുടങ്ങിയതെന്നും നിഷ പറയുന്നു. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹമെന്നും നിഷ പറയുന്നു. ജീവിതത്തിൽ ഇത്രയും കഷ്ടപ്പെട്ട ജീവിച്ച നിഷയുടെ തുറന്നുപറച്ചിലുകൾ ഇപ്പോൾ ആരാധകർ