നീലിമംഗലം പാലത്തിന് സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ ഹോട്ടൽ മാലിന്യം തള്ളി; മാലിന്യം തള്ളിയത് ചാക്കിൽക്കെട്ടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: എം.സി റോഡരികിൽ നീലിമംഗലം പാലത്തിനു സമീപം ചാക്കിൽക്കെട്ടി ഹോട്ടൽ മാലിന്യം തള്ളി. മീനച്ചിലാറിന്റെ കൈവഴിയായ തോട്ടിലാണ് വലിയ തോതിൽ മാലിന്യം തള്ളിയിരിക്കുന്നത്. നാട്ടുകാർ പ്രതിഷേധം ഉയർത്തിയെങ്കിലും നടപടികൾ എങ്ങും എത്തിയില്ല.

കഴിഞ്ഞ ദിവസം രാത്രിയിലാണ് നീലിമംഗലം പാലത്തിനു സമീപം തോട്ടിലേയ്ക്കു ചാക്കിൽക്കെട്ടിയ നിലയിൽ ഹോട്ടൽ മാലിന്യം തള്ളിയത്. മാലിന്യം തോട്ടിലേയ്ക്ക് തള്ളിയ മാലിന്യമാണ് ഇപ്പോൾ തോടിനരികിൽ കിടക്കുന്നത്. പ്രദേശത്ത് അതിരൂക്ഷമായ രീതിയിൽ മാലിന്യം തള്ളുകയാണ് എന്നു നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഹോട്ടൽ മാലിന്യം ചാക്കിൽക്കെട്ടി ഇവിടെ തള്ളിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group