
സ്വന്തം ലേഖകൻ
കോട്ടയം: നീലിമംഗലം പാലത്തിൽ നിയന്ത്രണം വിട്ടകാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ നീലിമംഗലം പാലത്തിന് സമീപമാണ് കാർ പോസ്റ്റിൽ ഇടിച്ചത്. കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതോടെ കോൺക്രീറ്റ് പോസ്റ്റ് ഒടിഞ്ഞു തൂങ്ങി.






ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കാറിനുള്ളിലുണ്ടായിരുന്ന ആളെ പുറത്തെടുത്തത്. പോസ്റ്റ് ഒടിഞ്ഞെങ്കിലും വൈദ്യുതി ലൈൻ കാറിനു മുകളിൽ വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് പ്രദേശത്ത് ഇരുപത് മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. ഒടിഞ്ഞ പോസ്റ്റിന്റെ അറ്റകുറ്റപണികൾ കെ.എസ്.ഇ.ബി അധികൃതർ ആരംഭിച്ചു. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി.