കോട്ടയം: നീലിമംഗലം പാലം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സന്ദർശിച്ചു.
പാലത്തിലെ സ്ട്രിപ്പ് സീലിന്റെ അറ്റകുറ്റപ്പണി രണ്ടുദിവസത്തിനുള്ളിൽ അടിയന്തരമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി.
അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഗതാഗതക്രമീകരണത്തിന് പൊലീസിനെയും മോട്ടോർവാഹന വകുപ്പിനെയും ചുമതലപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറ്റകുറ്റപ്പണിയുടെ ഭാഗമായി ആവശ്യമെങ്കിൽ പഴയ പാലത്തിലൂടെ ഗതാഗതം തിരിച്ചുവിടാനും നിർദ്ദേശിച്ചു.
സ്ട്രിപ്പ് സീൽ എത്തിക്കുന്നതിന് കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ചൊവ്വാഴ്ച അറ്റകുറ്റപ്പണി പൂർത്തീകരിക്കാൻ കഴിയുമെന്നും എക്‌സിക്യൂട്ടീവ് എൻജിനീയർ സിസിലി ജോസഫ് പറഞ്ഞു.