play-sharp-fill
നീലേശ്വരത്ത് പതിനഞ്ച്കാരൻ ഹൃദയാഘാതത്തെ  തുടര്‍ന്ന് മരിച്ചു

നീലേശ്വരത്ത് പതിനഞ്ച്കാരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

 

സ്വന്തം ലേഖിക

നീലേശ്വരം: നീലേശ്വരത്ത് പതിനഞ്ച്കാരൻ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. നീലേശ്വരത്തിനടുത്ത് ചായ്യോത്ത് ജിഎച്ച്‌എസ്‌എസില്‍ പഠിക്കുന്ന അരുള്‍ വിമല്‍(15)ആണ് മരിച്ചത് .


ചായ്യോം കുണ്ടാരത്ത് താമസിക്കുന്ന ചെറുപുഴ സ്വദേശികളായ പരേതനായ കായികാധ്യാപകന്‍ അമല്‍ജോസിന്റെയും ചായ്യോത്ത് ജിഎച്ച്‌എസ്‌എസ് അധ്യാപിക ഷിജി ജോസിന്റെയും മകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച പുലര്‍ച്ചെ വിദ്യാര്‍ഥിക്കു കടുത്ത ശ്വാസതടസ്സം നേരിട്ടിരുന്നു. പിതാവ് അമല്‍ജോസും 2 വര്‍ഷം മുന്‍പു ഹൃദയാഘാതത്തെത്തുടര്‍ന്ന് സര്‍വീസിലിരിക്കെ മരിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.