play-sharp-fill
16കാരിയെ പീഡിപ്പിച്ച കേസ് ; ബന്ധുവടക്കം മൂന്ന് പ്രതികൾ ഒളിവിൽ; ; തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

16കാരിയെ പീഡിപ്പിച്ച കേസ് ; ബന്ധുവടക്കം മൂന്ന് പ്രതികൾ ഒളിവിൽ; ; തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ

കാസർഗോഡ്: നീലേശ്വരത്ത് 16 കാരിയെ അച്ഛനടക്കം 7 പേർ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ ഒളിവിലെന്ന് പൊലീസ്. ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി പരാതിയിൽ പറഞ്ഞ ബന്ധുവടക്കം മൂന്ന് പേരാണ് ഒളിവിലുള്ളത്. ഇവർക്കായി തെരച്ചിൽ ഊർജ്ജിജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രാസാധ്യാപകനായ അച്ഛനടക്കം നാല് പേരാണ് നിലവിൽ അറസ്റ്റിലായത്. നാല് പേരും പൂടംകല്ലിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ റിമാൻഡിലാണ്.


കുട്ടിയുടെ അമ്മയുടെ ബന്ധുവടക്കം മൂന്ന് പേരാണ് ഇനി പിടിയിലാകാനുള്ളത്. ഇവർ മൂന്ന് പേരും ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നൽകിയിരുന്നു. ബന്ധുവിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മൂന്ന് പേരുടേയും വീടുകളിൽ പരിശോധിച്ചെന്നും ഒളിവിൽ പോയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. പീഡന വിവരം മറച്ചു വച്ചതിന് കുട്ടിയുടെ അമ്മക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ ഇവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികളിൽ രണ്ട് പേർ കുട്ടിയെ കർണാടകത്തിലെ മടിക്കേരിയിൽ കൊണ്ടുപോയി ഹോട്ടൽ മുറിയെടുത്ത് പീഡിപ്പിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഗർഭഛിദ്രം നടത്തുകയും ഇക്കാര്യം പൊലീസിനെ അറിയിക്കാതിരിക്കുകയും ചെയ്ത നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട വിവിധ രാഷ്ട്രീയ സംഘടനകളും വനിത സംഘടനകളും രംഗത്തെത്തി.