ലൈംഗികാതിക്രമ കേസ് : മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കി

Spread the love

കൊച്ചി :ലൈംഗികാതിക്രമ കേസിൽ  മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കി.ഐഎഫ്എസ് ഉദ്യോഗസ്‌ഥ നൽകിയ പരാതിയിൽ എടുത്ത കേസിലാണ് ഹൈക്കോടതി നീലലോഹിതദാസൻ നാടാരെ വെറുതെ വിട്ടത്.

video
play-sharp-fill

നേരത്തെ വിചാരണ കോടതി നാടാരെ ഒരു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ശിക്ഷയ്ക്കെതിരെ നാടാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ വിധി. 1999 ഫെബ്രുവരി 27നാണ് കേസിനാസ്‌പദമായ സംഭവം.

അന്ന് വനം മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാരിൻ്റെ ഫോണിൽ നിർദേശിച്ച പ്രകാരം ഔദ്യോഗിക ചർച്ചയ്ക്കായി കോഴിക്കോട് ഗവ.ഗസ്റ്റ‌് ഹൗസിലെത്തിയ ഐഎഫ്എസ് ഉദ്യോഗസ്ഥയെ ചർച്ച കഴിഞ്ഞ് മടങ്ങുന്ന സമയം ഒന്നാം നമ്പർ മുറിയിൽ വച്ച് കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് 2002 ഫെബ്രുവരിയിൽ നീലലോഹിതദാസൻ നാടാർക്കെതിരെ മുൻ ഐഎഎസ് ഉദ്യോഗസ്‌ഥ പരാതി നൽകിയത്.ഈ കേസിൽ നീലലോഹിതദാസൻ നാടാരെ കോടതി ഇപ്പോൾ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്.