
മൂന്നാർ : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ലാക്കാട് ഗ്യാപിനു സമീപം നീലക്കുറിഞ്ഞി പൂത്തു. ഗ്യാപ് റോഡിലെത്തുന്നവർക്ക് വിസ്മയക്കാഴ്ച ഒരുക്കുകയാണ് കാലംതെറ്റി പൂത്ത നീലക്കുറിഞ്ഞി. 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന ഈ നീലവസന്തം എത്തിയതോടെ സഞ്ചാരികളും ആവേശത്തിലായി.
2018 ലാണ് അവസാനമായി രാജമലയിൽ നീലക്കുറിഞ്ഞി പൂത്തത്. മൂന്നാറിലും സമീപപ്രദേശങ്ങളിലും അടുത്തിടെ നീലക്കുറിഞ്ഞി പൂത്തിരുന്നു. രാജമലയിൽ 2018ൽ കുറിഞ്ഞി വ്യാപകമായി പൂത്തെങ്കിലും പ്രളയത്തെ തുടർന്ന് നീലക്കുറിഞ്ഞിക്ക് ദീർഘായുസ് ഉണ്ടായില്ല. 2030 ലാണ് അടുത്തതായി നീലക്കുറിഞ്ഞി പൂവിടേണ്ടത്.