play-sharp-fill
പ്രളയാനന്തരം നീലക്കുറിഞ്ഞി പൂത്തത് കാണാൻ സഞ്ചാരികളുടെ വൻതിരക്ക്

പ്രളയാനന്തരം നീലക്കുറിഞ്ഞി പൂത്തത് കാണാൻ സഞ്ചാരികളുടെ വൻതിരക്ക്

സ്വന്തം ലേഖകൻ

മൂന്നാർ : പ്രളയാനന്തരം നീലക്കുറിഞ്ഞി പൂത്തത് കാണാൻ രാജമല,കൊളുക്കുമല എന്നിവിടങ്ങളിൽ സഞ്ചാരികളുടെ വൻതിരക്ക്. രാജമലയിൽ സന്ദർശകരുടെ എണ്ണം ദിവസം 3500 ആയി നിശ്ചയിച്ചിരുന്നെങ്കിലും തിരക്കുകാരണം 5000 പേരെ വരെ കടത്തിവിടുന്നുണ്ട്. ഞായറാഴ്ച പഴയ മൂന്നാറിൽ പരീക്ഷണാടിസ്ഥാനത്തിൽ ടിക്കറ്റ് കൗണ്ടർ തുടങ്ങി തിങ്കളാഴ്ച മുതൽ ഹി ആർട്ടിറ്റിയൂഡ് സ്റ്റേഡിയത്തിൽ ടിക്കറ്റ് കൗണ്ടർ തുടങ്ങും. നീലക്കുറിഞ്ഞി വ്യപകമായി പൂവിട്ട കൊളുക്കുമലയിലും സഞ്ചാരികളുടെ വൻ തിരക്കാണ്. സ്വകാര്യ തേയിലക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇവിടെ ദിവസവും 2000 ത്തിലധികം സഞ്ചാരികൾ എത്തുന്നുണ്ട്.
പഴയമൂന്നാറിൽനിന്ന് കൊളുക്കുമലയിലേക്ക് ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ സഞ്ചാരികളെ കൊണ്ടുപോകുന്നതിനുള്ള സർവീസ് തുടങ്ങി. 500 രൂപയാണ് ഒരാൾക്ക് നിരക്ക്. ഡി.ടി.പി.സി.യുടെ വാഹനത്തിൽ ആദ്യം സൂര്യനെല്ലിയിലെത്തിക്കും. അവിടെനിന്ന് ജീപ്പിൽ കൊളുക്കുമലയിലെത്തിച്ച് കുറിഞ്ഞിപ്പൂക്കൾ കാണാനുള്ള അവസരമാണ് ഒരുക്കുന്നത്.