നീല കണ്ണുകളും ഇരുണ്ട നിറവുമായി 17,000 വര്‍ഷങ്ങള്‍ക്ക് മുൻപ് ഒന്നര വയസില്‍ മരിച്ച കുഞ്ഞിന്റെ അസ്ഥികൂടം കണ്ടെത്തി:അമ്മയ്ക്ക് പോഷകാഹാര കുറവ്; ഗര്‍ഭം ധരിച്ചത് കുടുംബാംഗത്തില്‍ നിന്നും:കണ്ടെത്തിയത് ഗവേഷകർ.
ഡൽഹി: വർഷങ്ങള്‍ക്ക് മുമ്പ് ഇറ്റലിയില്‍ നിന്നും പുരാവസ്തു ഗവേഷകർ കണ്ടെത്തിയ അസ്ഥികൂടം 17,000 വർഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്ന ഒന്നര വയസ്സുകാരന്റേത്.
1998 -ലാണ് ഈ മൃതശരീരം കണ്ടെത്തിയതെങ്കിലും ഇതുമായി ബന്ധപ്പെട്ട പഠനഫലങ്ങള്‍ ഇപ്പോഴാണ് പുറത്തുവിടുന്നത്. വില്ലബ്രൂണ ഗോത്രത്തിൻ്റെ പൂർവ്വികരുടെ വംശത്തില്പെട്ട കുഞ്ഞിന്റെ അസ്ഥികളാണിതെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
ഹിമയുഗത്തിനു ശേഷം 14,000 വർഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ആളുകളായിരുന്നു വില്ലബ്രൂണ ഗോത്രക്കാർ. അതിനും മുമ്ബ് യൂറോപ്പിലുണ്ടായിരുന്ന മനുഷ്യന്റെ അസ്ഥികളാണ് ഇറ്റലിയിലെ ഒരു പുരാവസ്തു സ്ഥലത്തിനടുത്തുള്ള ഖനനത്തിനിടെ ലഭിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറ്റലിയിലെ മോണോപോളിക്കടുത്തുള്ള ഗ്രോട്ട ഡെല്ലെ മുറ ഗുഹയുടെ ഉത്ഖനനത്തിനിടെയാണ്, പുരാവസ്തു ഗവേഷകർ കുട്ടിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടർന്ന് വർഷങ്ങളോളം അത് ഗവേഷണം ചെയ്താണ് ഇത് സംബന്ധിച്ച കൂടുതല്‍ നിഗമനങ്ങളില്‍ ഗവേഷകർ എത്തിച്ചേർന്നത്.
പതിനേഴായിരം വർഷത്തെ പഴക്കം ഈ മൃതദേഹാവശിഷ്ടത്തിന് ഉണ്ടെന്നാണ് വിശദമായ പരിശോധനയില്‍ കണ്ടെത്തിയത്. 16 മാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞ് ഹൃദ്രോഗം ബാധിച്ചാണ് മരണപ്പെട്ടതെന്നും ഗവേഷകർ അനുമാനിക്കുന്നു.
ജേണല്‍ റിപ്പോർട്ട് അനുസരിച്ച്, കണ്ടെത്തിയ അസ്ഥികൂടത്തിന് കുറഞ്ഞത് 17,000 വർഷത്തെ പഴക്കമുണ്ട്. കൂടാതെ ഒരു ആണ്‍കുട്ടിയുടേതാണ് ഈ മൃതദേഹം എന്നും വ്യക്തമായിട്ടുണ്ട്. ഒരു ഗുഹയ്ക്കുള്ളില്‍ രണ്ടു പാറക്കല്ലുകള്‍ക്കിടയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്.
ഡിഎൻഎ പരിശോധനയില്‍ കുഞ്ഞിന് ഇരുണ്ട തവിട്ട് മുടിയും കറുത്ത നിറവും നീലക്കണ്ണുകളുമുണ്ടെന്ന് കണ്ടെത്തി. അതേസമയം ഗർഭാവസ്ഥയില്‍ കുട്ടിയുടെ അമ്മയ്ക്ക് കടുത്ത പോഷകാഹാരക്കുറവ് അനുഭവപ്പെട്ടിരുന്നു എന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ സ്വന്തം കുടുംബാംഗത്തില്‍ നിന്നും തന്നെയാണ് കുട്ടിയുടെ അമ്മ ഗർഭം ധരിച്ചിരുന്നത് എന്നും ഗവേഷകർ പറയുന്നു.
ഇൻബ്രീഡിംഗ് പ്രാക്ടീസ്, അല്ലെങ്കില്‍ ഇൻ്റർബ്രീഡിംഗ് പ്രാക്ടീസ് എന്ന വാക്കാണ് ശാസ്ത്രജ്ഞർ ഇതിനായി ഉപയോഗിച്ചത്. ഫ്ലോറൻസ് സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞയും ഈ ജേണലിൻ്റെ സഹ-രചയിതാവുമായ അലസാന്ദ്ര മോദി ഈ കണ്ടെത്തലിനെ “ശ്രദ്ധേയമായ നേട്ടം” എന്ന് വിശേഷിപ്പിച്ചു.
ആണ്‍കുട്ടിയുടെ ചർമ്മത്തിൻ്റെ നിറം സമകാലികരായ ഭൂരിഭാഗം യൂറോപ്യന്മാരെക്കാളും ഇരുണ്ടതാണെന്നാണ് ജേണല്‍ റിപ്പോർട്ടില്‍ പറയുന്നത്, എന്നാല്‍ സിംഗപ്പൂർ അല്ലെങ്കില്‍ ഇന്ത്യ പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളില്‍ നിന്നുള്ള ഒരാളുടേത് പോലെ ഇരുണ്ടതല്ലന്നും ഗവേഷകർ പറയുന്നു.