
നീലഗിരി : കാട്ടാനയെ പേടിച്ച് പ്ലാവുകളില്‍ നിന്നു ചക്ക പറിച്ചുമാറ്റി വനം വകുപ്പ്. കാട്ടാനശല്യം രൂക്ഷമായ നീലഗിരിയിലെ ഗൂഡല്ലൂർ മേഖലയില്‍ പ്ലാവുകളില്‍ നിന്നാണ് ചക്ക പറിച്ചുമാറ്റിയത്.
വേനല്‍ക്കാലമായാല്‍ ഭക്ഷണം തേടി ആനകള്‍ കാടിറങ്ങുന്നതു പതിവാണ്. പഴുത്തചക്കയുടെ മണമടിച്ചാല്‍ ചക്കതേടി കാട്ടാനയടക്കം ജനവാസ മേഖലകളിലേക്ക് എത്തും. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് കാടിനോടുചേർന്നുള്ള ജനവാസമേഖലയിലെ ചക്കകൾ പറിച്ചുമാറ്റിയത്.
ഈ നടപടികൊണ്ട് ഒരു പരിധിവരെ മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കാൻ സാധിക്കുമെന്നു വനം വകുപ്പ് അധികൃതർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗൂഡല്ലൂർ മേഖലയില്‍ നിരവധി ആളുകള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കാട്ടുമൃഗങ്ങള്‍ കൃഷിനാശമടക്കം നിരവധി നാശനഷ്ടങ്ങൾ വരുത്തി വയ്ക്കാറുമുണ്ട്.