സൂക്ഷിച്ച് നോക്കേണ്ടടാ ഉണ്ണീ ; പെയിന്റടിച്ചതല്ല, ഒറിജിനലാ ഒറിജിനല്‍; സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി നീല പഴം
ഡൽഹി: നേന്ത്രപഴം, റോബസ്റ്റ തുടങ്ങി വിവിധ തരം വാഴപ്പഴങ്ങള്‍ വിപണിയില്‍ സുലഭമാണ്. ഇനി ചെറുപഴത്തിന്റെ കാര്യം എടുത്താലോ..
ഞാലിപ്പൂവൻ, കദളിപ്പഴം തുടങ്ങി നീളുന്നു ലിസ്റ്റുകള്‍. എന്നാല്‍ ഈ പഴങ്ങളൊന്നുമല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വാനില ഐസ്‌ക്രീമിന്റെ രുചിയുള്ള നീല ജാവ
വാഴപ്പഴമാണ് (Blue java banana). ഞെട്ടേണ്ട! കേട്ടത് ശരിയാണ്. എന്നാല്‍ നീല ജാവ വാഴപ്പഴത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞോളൂ..
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്തോനേഷ്യയിലാണ് ഈ വാഴ ധാരളമായി കാണുന്നത്. വാനിലയുടെ രുചിയാണ് ഇതിലെ പഴങ്ങള്‍ക്കുള്ളത്. വാഴയുടെ നിറം നീലയല്ലെങ്കിലും ഇതില്‍ ഉണ്ടാകുന്ന പഴത്തിന്റെ നിറം
നീലയാണ്. ആദ്യം ഇളം നീലയും സില്‍വർ നിറവും കലർന്ന് കാണപ്പെടുന്ന പഴങ്ങള്‍ പഴുത്ത് വരുമ്പോള്‍ പൂർണമായും നീലനിറമായി മാറുന്നു. ആരോഗ്യ ഗുണത്തിന്റെ കാര്യത്തിലും മറ്റ് വാഴപ്പഴങ്ങള്‍ക്കൊപ്പം കിടപിടിക്കുന്നവയാണിവ.
നീല ജാവ വാഴപ്പഴത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം കൃത്യമാക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം തുടങ്ങിയ പോഷക ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ശരീരത്തിനാവശ്യമായ ഊർജം ഉത്പാദിപ്പിക്കാൻ ഇവ സഹായിക്കുന്നു. പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും ഇടയ്‌ക്കിടെ വിശപ്പ് വരുന്നത് ഒഴിവാക്കുന്നതിനും ഈ വാഴപ്പഴങ്ങള്‍ കഴിക്കുന്നത് ഗുണം ചെയ്യുന്നു.