നീണ്ടൂരിൽ വാഹനാപകടത്തിൽ ചേർത്തല സ്വദേശി മരിച്ചു: അപകടമുണ്ടായത് വീതി കുറഞ്ഞ കല്ലറ – നീണ്ടൂർ റോഡിൽ; ചേർത്തല സ്വദേശി മരിച്ചത് ബുള്ളറ്റ് നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിച്ച്
തേർഡ് ഐ ബ്യൂറോ
കോട്ടയം: നീണ്ടൂരിൽ നാഷണൽ പെർമിറ്റ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ചേർത്തല സ്വദേശി മരിച്ചു. ആലപ്പുഴയിൽ നിന്നും തീപ്പെട്ടിക്കൊള്ളി എടുക്കുന്നതിനു ഏറ്റുമാനൂരിലേയ്ക്ക് എത്തിയ നാഷണൽ പെർമിറ്റ് ലോറിയും, ചേർത്തല ഭാഗത്തേയ്ക്കു പോയ ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ചേർത്തല
കുന്നത്ത് വീട്ടിൽ ബാബു കെ.പി.(54) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ നീണ്ടൂർ – കല്ലറ റോഡിലായിരുന്നു അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ടൈൽ ജോലികൾക്കായി എത്തിയതായിരുന്നു ബാബു. നീണ്ടൂർ പ്രപ്പാലത്തിന് സമീപമായിരുന്നു അപകടം. കല്ലറ ഭാഗത്തേയ്ക്കു വരികയായിരുന്ന ബൈക്ക് ലോറിയിൽ ഇടിച്ച് മറിയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽപ്പെട്ട ബാബു തലക്ഷണം മരിച്ചിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ബാബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തിന്റെ ബൈക്കിന്റെ ആർ.സി ബുക്കിലെ രേഖകൾ പ്രകാരം നടത്തിയ പരിശോധനയ്‌ക്കൊടുവിൽ ഏറ്റുമാനൂർ പൊലീസാണ് ആളെ തിരിച്ചറിഞ്ഞത്.
ബാബു വൈകുന്നേരം ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംഭവത്തിൽ ലോറി ഓടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി സെന്തിൽ കുമാർ ഏറ്റുമാനൂർ പൊലീസ് സ്്‌റ്റേഷനിൽ ഹാജരായി. ഇയാൾക്കെതിരെ കേസെടുത്തു.