play-sharp-fill
നെടുങ്കണ്ടത്ത് എ.എസ്.ഐയും സിവിൽ പൊലീസ് ഓഫിസറും തമ്മിലുണ്ടായ സംഘർഷം : എ.എസ്.ഐയ്‌ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു

നെടുങ്കണ്ടത്ത് എ.എസ്.ഐയും സിവിൽ പൊലീസ് ഓഫിസറും തമ്മിലുണ്ടായ സംഘർഷം : എ.എസ്.ഐയ്‌ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

ഇടുക്കി : നെടുങ്കണ്ടം ക്വാർട്ടേഴ്‌സിൽ വച്ച് സ്‌പെഷൽ ബ്രാഞ്ച് എ.എസ്.ഐയും സിവിൽ പൊലീസ് ഓഫിസറും തമ്മിലുണ്ടായ സംഘട്ടനത്തിൽ സ്‌പെഷൽ ബ്രാഞ്ച് എ.എസ്.ഐ വനരാജിനെതിരെ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് ഇയാൾക്കെടിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

വനരാജ് തന്നെ വധിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് വണ്ടന്മേട് പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.ജെ. ജോർജുകുട്ടി സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെ തുടർന്ന് ഒന്നാം ക്ലാസ് മജിസ്‌േട്രറ്റ് കോടതി വധശ്രമത്തിന് കേസെടുക്കാൻ നെടുങ്കണ്ടം സി.ഐക്ക് നിർദേശം നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ നാലിന് രാത്രി നെടുങ്കണ്ടത്തെ ക്വാർട്ടേഴ്‌സിൽ നിന്നും സാധനങ്ങൾ എടുത്ത് താമസം മാറുന്നതിനിെട നെടുങ്കണ്ടത്തെ സ്‌പെഷൽ ബ്രാഞ്ച് എ.എസ്.ഐ വനരാജ് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു.

വനരാജിെന്റ ക്വാർട്ടേഴ്‌സ് അടിച്ചുതകർത്തെന്ന പരാതിയിൽ തനിക്കെതിരെ നെടുങ്കണ്ടം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. മർദനമേറ്റതിനെ തുടർന്ന് താൻ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്റിമേഷൻ നൽകിയിട്ടും നെടുങ്കണ്ടം പൊലീസ് കേസെടുക്കാൻ തയാറായില്ലെന്നും ജോർജ്ജുകുട്ടി പറയുന്നു.

Tags :