video
play-sharp-fill

അതുല്യനടൻ നെടുമുടി വേണു ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്.മലയാളിക്ക് നഷ്ടമായത് അഭിനയ കുലപതിയെ.

അതുല്യനടൻ നെടുമുടി വേണു ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്.മലയാളിക്ക് നഷ്ടമായത് അഭിനയ കുലപതിയെ.

Spread the love

2021 ഒക്ടോബർ 11 മലയാള സിനിമ മേഖലയെ തേടി ആ ദുഃഖവാർത്ത എത്തി.അതുല്യ നടൻ നെടുമുടി വേണു ഈ ലോകത്തോട് യാത്ര പറഞ്ഞിരിക്കുന്നു.ഉദര സംബന്ധമായ രോഗം കാരണമാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുകയും,ചിന്തിപ്പിക്കുകയും,അത്ഭുതപ്പെടുത്തുകയും,ആനന്ദിപ്പിക്കുകയും ചെയ്ത മഹാനടനായിരുന്നു നെടുമുടി വേണു.അരവിന്ദന്റെ തമ്പ് എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നെടുമുടി വേണു പ്രേക്ഷക ഹൃദയത്തിലേക്ക് നടന്നുകയറിയത് വളരെപെട്ടെന്നാണ്.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22 നാണ് നെടുമുടി വേണു ജനിച്ചത്.നാടക രംഗത്ത് സജീവമായിരിക്കുമ്പോൾ തന്നെയാണ് അദ്ദേഹം സിനിമയിലേക്കും എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ഞൂറോളം സിനിമകളിലൂടെയാണ് ആ മഹാ നടൻ നമ്മെ വിസ്മയിപ്പിച്ചതെന്നതും ഏറെ സവിശേഷമായ കാര്യമാണ്.തേനും വയമ്പും,പാളങ്ങൾ,സർവകലാശാല,ഭരതം,കള്ളൻ പവിത്രൻ,ആലോലം,അപ്പുണ്ണി,ഹിസ് ഹൈനെസ്സ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിന്റെ സ്വാഭാവികത അദ്ദേഹം നമുക്ക് കാട്ടിതന്നു.കാവാലം നാരായണ പണിക്കർ എന്ന നാടക കുലപതിയുമായുള്ള അഭേദ്യ ബന്ധം നെടുമുടി വേണുവെന്ന മഹാനടനെ വാർത്തെടുക്കുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാണ്.

സർഗാത്മക അഭിനയപാടവം കൊണ്ട് മലയാളി പ്രേക്ഷരെ വിസ്മയിപ്പിച്ച മഹാനടന് കണ്ണീർ പ്രണാമം.