നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻഎം രാജു അകത്താണെങ്കിലും പണം തിരികെ കിട്ടാനുള്ള ഇടപാടുകാരെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി; കോട്ടയത്തെ വസ്ത്രം ടെക്സ്റ്റൈൽസ് ഉടമയെ രക്ഷപ്പെടുത്താൻ അണിയറയിൽ നീക്കങ്ങൾ സജീവം; നെടുംപറമ്പിൽ ഫിനാൻസിലെ കോടികളുടെ നിക്ഷേപ തട്ടിപ്പിനെതിരേ സമരം തുടങ്ങാൻ ഒരുങ്ങി നിക്ഷേപകർ

Spread the love

കോട്ടയം : തട്ടിപ്പു കേസില്‍ ജയിലിലായിട്ടും  തിരുവല്ല ആസ്ഥാനമായുള്ള നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ.എം.രാജുവിന് പൊലീസിലും സർക്കാരിലും സ്വാധീനത്തിന് കുറവില്ലെന്ന് നിക്ഷേപകർ പറയുന്നു. രാജുവിനെ കേസിൽ നിന്ന് ഊരിയെടുക്കുവാനുള്ള എല്ലാ സമയവും നടക്കുന്നതായാണ് നിക്ഷേപകർ പറയുന്നത്.

കോട്ടയത്തെ വസ്ത്രം ടെക്സ്റ്റൈൽസ് ഉടമ കൂടിയായ എൻ എം രാജുവിനെ രക്ഷപ്പെടുത്താൻ അണിയറയിൽ നീക്കം ശക്തമാണ്. കോടിക്കണക്കിന് രൂപയാണ് എൻ എം രാജു നിക്ഷേപകർക്ക് കൊടുക്കുവാൻ ഉള്ളത്

 

പൊലീസില്‍ നിന്ന് തങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും. ചികില്‍സയ്ക്കും കുട്ടികളുടെ പഠനത്തിനുമായി നെടുംപറമ്പിൽ ഫിനാൻസിൽ നിക്ഷേപിച്ചിരുന്ന പണം എപ്പോള്‍ തിരികെ കിട്ടുമെന്ന് ചോദിച്ചാൽ ജീവനക്കാർ ഭീഷണിപ്പെടുത്തുകയാണെന്നും തങ്ങൾ ആത്മഹത്യയുടെ വക്കിലാണെന്നും നിക്ഷേപകർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂവാറ്റുപുഴ കുറുപ്പംപടി സ്വദേശി ജോസഫ് കുര്യാക്കോസ് ഒരു അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് സാധാരണ ജീവിതം നയിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇദ്ദേഹത്തിന് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ മുഖേനെ ലഭിച്ച നഷ്ടപരിഹാരം 38 ലക്ഷം രൂപ നെടുംപറമ്പില്‍ ഫിനാൻസിന്റെ ശാഖയില്‍ നിക്ഷേപിച്ചിരുന്നു. ജീവനക്കാരിയായ മേരി മുഖേന ഉടമയായ അലൻ ആണ് പണം കൈപ്പറ്റിയത്.

ശരീരം അനങ്ങി ജോലി ചെയ്യാൻ സാധിക്കാത്തതിനാല്‍ വീട്ടുചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രതിമാസം വലിയ പലിശ കിട്ടുമെന്ന കണക്കു കൂട്ടലിലാണ് പണം നിക്ഷേപിച്ചത് എന്ന് ജോസഫ് പറയുന്നു. ഇത് തിരികെ കിട്ടാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ ജയിലിലായ തിരുവല്ല നെടുപറമ്പില്‍ ഫിനാൻസ് ഉടമയും കേരളാ കോണ്‍ഗ്രസ് എം മുൻ സംസ്ഥാന ട്രഷററുമായ എൻ.എം. രാജുവിനും കുടുംബത്തിനും പൊലീസും രാഷ്ട്രീയക്കാരും തുണയാണെന്ന് നിക്ഷേപകർ ആരോപിച്ചു. ഇതിനെതിരേ നിക്ഷേപകരുടെ യോഗം വിളിച്ചു ചേർത്ത് സമരം ശക്തമാക്കുമെന്നും അവർ അറിയിച്ചു.

നിക്ഷേപത്തട്ടിപ്പിന് ഇരയായ എഴുപത്തിയഞ്ചോളം പേരാണ് നിലവില്‍ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുള്ളത്. കോടിക്കണക്കിന് രൂപയാണ് ഇവർക്ക് നൽകാനുള്ളത്.

പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി ചെന്ന നിക്ഷേപകരെ ഇറക്കി വിടുന്ന അവസ്ഥ ഉണ്ടായി. വലിയ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ ശാഖകള്‍ ഇപ്പോഴും തുറന്നു പ്രവർത്തിക്കുകയാണ്.