കോട്ടയം നെടുംകുന്നം പള്ളിയിൽ പ്രസിദ്ധമായ പുഴുക്കു നേർച്ച ഇന്ന്: അരലക്ഷത്തോളം പേർക്കായാണു നേർച്ചപ്പുഴുക്ക് തയാറാക്കുന്നത്

Spread the love

കോട്ടയം:നെടുംകുന്നം എന്ന ഗ്രാമത്തിന്റെ പേര് പറയുമ്പോൾ തന്നെ ആവിപറക്കുന്ന പുഴുക്കിന്റെ മണമാണ് മനസ്സിൽവരുക. വെന്ത് വെണ്ണപോലെയുള്ള കപ്പയും കാച്ചിലും ചേമ്പുമൊക്കെ അതിന്റെ കൂട്ടിൽ ഒത്തുചേർന്നുവരുമ്പോൾ നെടുങ്കുന്നം പുഴുക്കായി.

ഇവിടത്തെ പ്രശസ്തമായ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപള്ളിയിലെ ചടങ്ങിന്റെ ഭാഗമാണീ പുഴുക്കുനേർച്ച. എല്ലാ വർഷവും തിരുനാളിനോടനുബന്ധിച്ച് നടത്തിവരുന്ന പുഴുക്കുനേർച്ച ഇന്നാണ്.

ജാതിമത ഭേദമെന്യേ തിരുനാൾ കാലത്ത് യോഹന്നാൻ മാംദായുടെ അനുഗ്രഹം തേടാനും പുഴുക്കുനേർച്ചയിൽ പങ്കെടുക്കാനുമായി പതിനായിരങ്ങളാണ് എത്തുന്നത്. അരലക്ഷത്തിലേറെ ആളുകൾ ഇക്കുറിയും പുഴുക്കുനേർച്ചയിൽ പങ്കുചേരുമെന്നാണ് ഫൊറാനാ അധികൃതർ പറയുന്നത്.
ചരിത്രപ്രസിദ്ധമായ പുഴുക്കുനേർച്ച ഇന്ന് (വ്യാഴം)വൈകിട്ട് 5ന് നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരലക്ഷത്തോളം പേർക്കായാണു നേർച്ചപ്പുഴുക്ക് തയാറാക്കുന്നത്.
പള്ളിയിലെ ആദ്യ വികാരിയായിരുന്ന കളത്തൂകുളങ്ങര ഏബ്രഹാം കത്തനാർ (നെടുങ്ങോത്തച്ചൻ) ആണ് പുഴുക്കു നേർച്ച തുടങ്ങിവച്ചത്.

അദ്ദേഹത്തെ കാണാനും പ്രാർഥിക്കാനുമായി പള്ളിയിലെത്തിയിരുന്നവർക്ക് തേങ്ങാക്കൊത്തുകളാണ് ആദ്യകാലത്ത് വെഞ്ചരിച്ച് നൽകിയിരുന്നത്. പിന്നീട് പലരും കാർഷികോൽപന്നങ്ങൾ പള്ളിയിലെത്തിച്ചു നൽകി.
ഇതുകൊണ്ട് പുഴുക്കുണ്ടാക്കി തേക്കിലയിൽ വിളമ്പുമായിരുന്നു.

5,000 കിലോഗ്രാം കപ്പ, ആയിരം കിലോഗ്രാം വീതം ചേമ്പ്, കാച്ചിൽ, ഏത്തയ്ക്ക, 1,800 കിലോഗ്രാം ഇറച്ചി, 250 കിലോഗ്രാം മസാലക്കൂട്ട്, 80 കിലോഗ്രാം ചുവന്നുള്ളി, 70 കിലോഗ്രാം വെളുത്തുള്ളി, 35 കിലോഗ്രാം പച്ചമുളക്, എന്നിവ ചേർത്ത് 35 ചെമ്പുകളിലാണ് പുഴുക്ക് തയ്യാറാക്കിയിരുന്നതെന്ന് വികാരി ഫാ.വർഗീസ് കൈതപ്പറമ്പിൽ അറിയിച്ചു