video
play-sharp-fill

ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാര്‍ത്ഥികള്‍ ജലാശയത്തില്‍ മരിച്ച നിലയില്‍,പോലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാര്‍ത്ഥികള്‍ ജലാശയത്തില്‍ മരിച്ച നിലയില്‍,പോലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: നെടുങ്കണ്ടത്ത് രണ്ട് വിദ്യാർത്ഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.തൂവൽ വെള്ളച്ചാട്ടത്തിന് സമീപത്തുള്ള ജലാശയത്തിൽ നിന്നാണ് നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിൻ സജി (19), പാമ്ബാടുംപാറ ആദിയാര്‍പുരം കുന്നത്ത്മല അനില (16) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കാൽവഴുതി അപകടത്തിൽപ്പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം.

സെബിൻ സജി ഡിഗ്രി വിദ്യാര്‍ത്ഥിയും, അനില പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമാണ്.ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തൂവല്‍ വെള്ളച്ചാട്ടം കാണാനായി എത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. വൈകുന്നേരമായിട്ടും പെണ്‍കുട്ടി തിരികെ എത്താതിരുന്നതിനാല്‍ ബന്ധുക്കള്‍ നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, തൂവല്‍ വെള്ളച്ചാട്ടത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു.തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വിദ്യാര്‍ത്ഥികളുടെ ചെരുപ്പുകള്‍ കണ്ടെത്തി. തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ രാത്രി 12 മണിയോടെ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.