നെടുങ്കണ്ടം കസ്റ്റഡി മരണം: പോസ്റ്റുമോർട്ടത്തിൽ വൻ പിഴവ്; വീണ്ടും മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യണമെന്ന നിർദേശവുമായി ജുഡീഷ്യൽ കമ്മിഷൻ

Spread the love

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: പൊലീസ് ലോക്കപ്പിൽ ക്രൂര മർദനത്തിന് ഇരയായി യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്മാർട്ടത്തിൽ ഗുരുതര പിഴവുകൾ സംഭവിച്ചതായി കണ്ടെത്തൽ. കേസിലെ ജുഡീഷ്യൽ അന്വേഷണ കമ്മിഷനാണ് മൃതദേഹം വീണ്ടും പോസ്റ്റ്മാർട്ടം ചെയ്യണമെന്ന നിർദേശവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ റിട്ട. ജസ്റ്റിസ് നാരായണ കുറുപ്പാണ് ഇതു സംബന്ധിച്ചുള്ള നിർദേശം മുന്നോട്ടു വച്ചത്. ആദ്യ പോസ്റ്റുമോർട്ടത്തിൽ വീഴ്ചയുണ്ടായെന്നും വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുക്കുമെന്നും ജുഡീഷ്യൽ കമ്മീഷൻ അറിയിച്ചു. രാജ്കുമാറിന്റെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. മുറിവുകളുടെ പഴക്കത്തെ കുറിച്ച് വ്യക്തത ഇല്ലെന്നും ജ. നാരായണ കുറുപ്പ് പറഞ്ഞു.
രാജ്കുമാറിന്റെ പോസ്റ്റ്മാർട്ടം റിപ്പോർ്ട്ടിൽ ഗുരുതരമായ പിഴവുകൾ ഉണ്ടായിട്ടുള്ളതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. രാജ്കുമാറിന്റെ പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർമാരുടെ പിഴവുകൾ ആദ്യം മുതൽ തന്നെ മാധ്യമങ്ങൾ പുറത്ത കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ സർക്കാർ നിയോഗിച്ച് ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ വീണ്ടും മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യാൻ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.
ഇതിനിടെ,
നെടുങ്കണ്ടം കസ്?റ്റഡി മരണ കേസിൽ കൊല്ലപ്പെട്ട പ്രതി രാജ്? കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടത്തിന് വിധേയമാക്കാണമെന്നുള്ള ആവശ്യത്തിൽ പ്രതികരണവുമായി ഫോറൻസിക് സർജൻ രംഗത്ത്.

പോസ്റ്റുമോർട്ടത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ജുഡീഷ്യൽ കമ്മീഷന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പരിശോധിക്കുമെന്ന് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി.ആദ്യ പോസ്റ്റുമോർട്ടം പരാജയമായിരുന്നു. പ്രഫഷണൽ രീതിയിലല്ല പോസ്റ്റ്‌മോർട്ടം നടത്തിയത്. ഇത് കേസിന് തിരിച്ചടിയാകുമെന്നും നാരായണക്കുറുപ്പ് പറഞ്ഞു.