
എറണാകുളം: നെടുമ്പാശ്ശേരി തിരുനായത്തോട് ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു.
ആലുവ സ്വദേശി സൂരജ് ആണ് മരിച്ചത്. ആന ഇടഞ്ഞതിനെ തുടര്‍ന്നാണ് സൂരജിനെ ചവിട്ടിയത്. 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അഞ്ച് ആനകള്‍ പങ്കെടുത്ത ശീവേലിയില്‍ തിടമ്പേറ്റിയ ചിറയ്ക്കല്‍ ശബരിനാഥന്‍ എന്ന ആനയായിരുന്നു ഇടഞ്ഞത്. ആനകളുടെ മുന്‍ഭാഗത്ത് നിന്ന് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്ന സൂരജിനെ ആന തട്ടിവീഴ്ത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന വിരണ്ടതോടെ മറ്റൊരു ആന കൂടി ഓടി. ആനപ്പുറത്തുണ്ടായ മൂന്ന് പേരില്‍ ഒരാള്‍ താഴെ വീണു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടന്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.



