നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ ലഹരിവേട്ട; ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനര്‍ പിടിയില്‍

Spread the love

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആറുകിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഫാഷന്‍ ഡിസൈനറായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ജലീലി(29)ല്‍നിന്നാണ് ആറ് കോടിയുടെ രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തത്.

ബാങ്കോക്കില്‍നിന്ന് സിങ്കപ്പുർ വഴിയാണ് അബ്ദുള്‍ ജലീല്‍ കൊച്ചിയിലെത്തിയത്. സംശയം തോന്നി ഇയാളുടെ ബാഗ് വിശദമായി പരിശോധിച്ചതോടെയാണ് കവറുകളില്‍ പൊതിഞ്ഞ് സൂക്ഷിച്ച ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്.

ഒരുലക്ഷം രൂപയും വിമാനടിക്കറ്റുമാണ് കഞ്ചാവ് കടത്തിന് ഇയാള്‍ക്ക് പ്രതിഫലം ലഭിച്ചിരുന്നതെന്നും കസ്റ്റംസ് പറഞ്ഞു.സിങ്കപ്പുർ വഴിയാണ് കൊച്ചിയിലേക്ക് ഹൈബ്രിഡ് കഞ്ചാവെത്തുന്നത്. അതിനാല്‍ തന്നെ സിങ്കപ്പുരില്‍നിന്ന് വരുന്ന യാത്രക്കാരെ കസ്റ്റംസ് കര്‍ശനമായി നിരീക്ഷിച്ചുവരുന്നുണ്ട്. ഈ പരിശോധനയിലാണ് ഫാഷന്‍ ഡിസൈനറായ അബ്ദുള്‍ ജലീലും കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group