
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പിടികൂടി.
ദുബായില്‍ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുൻ, കോഴിക്കോട് സ്വദേശിയായ ഷഫീഖ് കായലാട്ടുമ്മല്‍, കാസർകോട് സ്വദേശിനിയായ ഫാത്തിമ, മലപ്പുറം സ്വദേശിയേയുമാണ് പിടികൂടിയത്.
മിഥുനില്‍ നിന്നും 797 ഗ്രാം സ്വർണമാണ് നിന്നും പിടിച്ചെടുത്തത്. മൂന്ന് ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വർണം ശരീരത്തിലൊളിപ്പിച്ചത്. ഷാർജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനില്‍ നിന്നും 1182 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. അബുദാബിയില്‍ നിന്നും വന്ന കാസർകോട് സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയില്‍ നിന്നും 272 ഗ്രാം സ്വർണമാണ് പിടികൂടിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരില്‍ നിന്നും കസ്റ്റംസാണ് സ്വർണം പിടികൂടിയത്.