നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; ക്യാപ്സ്യൂള്‍ രൂപത്തില്‍ ശരീരത്തിലൊളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത് നാല്‍പ്പത്തിയെട്ട് ലക്ഷം രൂപയുടെ സ്വര്‍ണം; പാലക്കാട് സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട.

നാല്‍പ്പത്തിയെട്ട് ലക്ഷം രൂപയുടെ സ്വര്‍ണമാണ് ശരീരത്തിലൊളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്.
പാലക്കാട് സ്വദേശി സഹിനിനെ കസ്റ്റംസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുബായില്‍ നിന്നാണ് ഇയാള്‍ വന്നത്. 1062 ഗ്രാം സ്വര്‍ണം നാല് ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ മുപ്പത്തിയെട്ട് ലക്ഷം രൂപയുടെ സ്വര്‍‌ണം പിടികൂടിയിരുന്നു. ഗര്‍ഭനിരോധന ഉറകളിലൊളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. മൂന്ന് ഗര്‍ഭനിരോധന ഉറകളിലായി പേസ്റ്റ് രൂപത്തിലാക്കിയ 833 ഗ്രാം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കേസുകളിലായി മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. അൻപത്തിയഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം കമ്പ്യൂട്ടര്‍ പ്രിന്ററില്‍ ഒളിപ്പിച്ച നിലയിലും, വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിലുമൊക്കെയാണ് സ്വര്‍ണം കണ്ടെത്തിയത്.