play-sharp-fill
നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ കടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡിആർഐ) പിടികൂടി. കസ്റ്റംസിൽ ഹവിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ സുനിൽ ഫ്രാൻസിസാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു.

ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. ദുബായിയിൽ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദ്‌നാൻ എന്നയാളുടെ സ്വർണം അറസ്റ്റിലായ ഉദ്യോഗസ്ഥൻ വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ സഹായിച്ചു. മൂന്ന് കിലോയോളം വരുന്ന സ്വർണം കൈമാറുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ ഡിആർഐ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങളായി ഡിആർഐ നിരീക്ഷണത്തിലായിരുന്നു ഇയാൾ. സംഭവം അതീവ ഗൗരവത്തോടെ കാണുമെന്നും അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരേ മുൻമ്പും പരാതികൾ ഉയർന്നിട്ടുണ്ടെന്നും കസ്റ്റംസ് കമ്മീഷണർ വിശദീകരിച്ചു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കസ്റ്റംസ് അറിയിച്ചു.