play-sharp-fill
നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ

നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ

 

സ്വന്തം ലേഖകൻ

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായി. ചെറുതോണിയിൽ 5 ഷട്ടർ ഉയർത്തി വെള്ളം കൂടുതലായി തുറന്നു വിട്ടിട്ടും പെരിയാറിന്റെ കൈവഴിയായ എയർ പോർട്ടിന് സമീപത്തുകൂടി ഒഴുകുന്ന ചെങ്ങൽ തോട്ടിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടില്ല. വ്യാഴാഴ്ച ഹജ് സർവീസ് മുടങ്ങിയതുമൂലം കാത്തുകിടന്ന 410 ഹാജിമാരെ ഇന്നു രാവിലെ 8.30ന് പ്രത്യേക വിമാനത്തിൽ യാത്രയാക്കി. ഇതോടെ ഹജ് വിമാന സർവീസും സാധാരണ നിലയിലായിട്ടുണ്ട്. ചെങ്കൽതോട്ടിൽനിന്നും ഓവുചാലുകൾ വഴി വിമാനത്താവളത്തിൻെ റൺവേ ഭാഗത്തേയ്ക്കു വെള്ളം കയറാനുള്ള സാധ്യത മുൻനിർത്തി പ്രത്യേക പമ്പ് സെറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. വെള്ളം ഉയർന്ന് ഇതുവഴി ഒഴുകിവന്നാൽ തത്സമയം പുറത്തേയ്ക്കു കളയാൻ ഇതുവഴി കഴിയും. ചെറുതോണി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകൾ തുറന്നതിനെത്തുടർന്നു പെരിയാറിൽ ജലനിരപ്പ് ഉയർന്നെങ്കിലും വിമാനത്താവളത്തിലേക്കു വെള്ളം കയറിയിട്ടില്ല. എല്ലാ സമയവും വെള്ളത്തിൻറെ തോത് നിരീക്ഷിക്കാനുള്ള ക്രമീകരണവും സിയാൽ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.