നെടുമ്പാശേരിയിൽ വീട്ടുമുറ്റത്ത് കൈപ്പത്തി; അന്വേഷണത്തിൽ റെയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം കണ്ടെത്തി

Spread the love

സ്വന്തം ലേഖിക

നെടുമ്പാശേരി: വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി കണ്ടെത്തി. അകപ്പറമ്പ് ആറു സെന്റ് കോളനി നിവാസി അശോകന്റെ വീട്ടു മുറ്റത്തു നിന്നുമാണ് മനുഷ്യ കൈപ്പത്തി കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഏതാനും മീറ്റർ അകലെ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ച നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

വാപ്പാലശേരി സ്വദേശി അബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അബുവിനെ ഇന്നലെ മുതൽ കാണാതായിരുന്നു. മുറിഞ്ഞ കൈപ്പത്തി നായ വീട്ടുമുറ്റത്തുകൊണ്ടിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പൊലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group