play-sharp-fill
നെടുമ്പാശേരി വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് വെള്ളം ഇറങ്ങി; വിമാന സർവീസ് ഞായറാഴ്ച പുനരാരംഭിക്കും: സംസ്ഥാനത്ത് കനത്ത കാറ്റിന് സാധ്യതയെന്ന് റിപ്പോർട്ട്

നെടുമ്പാശേരി വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് വെള്ളം ഇറങ്ങി; വിമാന സർവീസ് ഞായറാഴ്ച പുനരാരംഭിക്കും: സംസ്ഥാനത്ത് കനത്ത കാറ്റിന് സാധ്യതയെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. റൺവേയിലെ വെള്ളം ഇറങ്ങിയതോടെയാണ് വിമാനത്താവളത്തിലെ സർവീസുകൾ പുനരാരംഭിക്കുന്നത്. വിമാന സർവീസുകൾ ഞായറാപ്ര പുനരാരംഭിക്കുന്നതിനാണ് തീരുമാനം ആയത്. റൺവേ പൂർണമായും സുരക്ഷിതമാണെന്ന് സിയാൽ ഡയറക്ടർ അറിയിച്ചു.
കനത്ത മഴയിൽ റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വിമാനത്താവളം അടച്ചത്. ഇതേ തുടർന്ന് വിദേശത്തേയ്ക്കുള്ള സർവീസുകൾ നിർത്തി വച്ചിരുന്നു.
കേരള തീരത്ത് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് . ആയതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.

10 -08-2019 മുതൽ 11 -08-2019 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ മധ്യ, തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് . കടൽ പ്രക്ഷുബ്‌ധമോ അതിപ്രക്ഷുബ്‌ധമോ അകാൻ സാധ്യത ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 -08-2019 മുതൽ 14 -08-2019 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ മധ്യ പടിഞ്ഞാറ് , തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് . കടൽ പ്രക്ഷുബ്‌ധമോ അതിപ്രക്ഷുബ്‌ധമോ അകാൻ സാധ്യത ഉണ്ട്.

10 -08-2019 മുതൽ 12-08-2019 വരെ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കേരള, കർണാടക , ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് .

മേൽപറഞ്ഞ കാലയളവിൽ മത്സ്യത്തൊഴിലാളികൾ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.

കേരള തീരത്ത് ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്

11/08/2019 രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.